കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ സിനിമാ സംവിധായകനെതിരെ പോക്സോ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. സിനിമയില്‍ അവസരങ്ങൾ വാഗ്ദാനം ചെയ്ത് സംവിധായകൻ ചൂഷണം ചെയ്തെന്നും പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് മോശമായി പെരുമാറി എന്നുമാണ് യുവതിയുടെ പരാതിയുലുള്ളത്. 

മണിപ്പൂര്‍ ഡയറി എന്ന സിനിമയുടെ സംവിധായകന്‍ സനോജ് മിശ്രയ്ക്ക് എതിരെയാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ ആദ്യ സിനിമയുടെ സംവിധായകനാണ് സനോജ് മിശ്ര. കഴിഞ്ഞ ദിവസമാണ് ഇയാള്‍ മോശമായി പെരുമറിയെന്ന് യുവതി പരാതി നല്‍കിയത്. ഈ കേസില്‍ മജിസ്ട്രേറ്റിന് മുന്നിലെത്തി യുവതി രഹസ്യമൊഴിയും നല്‍കി. ഈ കേസ് മധ്യപ്രദേശ് പൊലീസിന് കൈമാറും. 

 

ഈ കേസ് കൂടാതെ ഒരു വിഎച്ച്പി നേതാവ് സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായും യുവതിയുടെ പരാതിയിലുണ്ട്. സിനിമയുടെ സംവിധായകന്‍ പത്തു തവണ മോശമായ രീതിയില്‍ തൊട്ടു എന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. വീട്ടുകാരോട് ഇക്കാര്യം പറഞ്ഞപ്പോള്‍ പിന്തുണച്ചില്ലെന്നും യുവതി ആരോപിച്ചു. 

 

വ്യാജരേഖയുണ്ടാക്കിയാണ് യുവതിയുടെ ഭര്‍ത്താവിനെതിരെ പോക്സോ കേസെടുത്തതെന്ന് യുവതിയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത് വ്യാജ ആധാര്‍ ഉപയോഗിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടായിരുന്നതായും അഭിഭാഷകര്‍ പറഞ്ഞു. 

 

 

ENGLISH SUMMARY:

The Ernakulam Central Police have registered a POCSO case against film director Sanoj Mishra following a complaint from a woman who gained fame during the Kumbh Mela. The complainant alleged that the director exploited her under the pretext of offering film roles and behaved inappropriately before she reached adulthood. She has already provided a confidential statement before a magistrate, and the case is expected to be transferred to the Madhya Pradesh Police for further investigation. Additionally, the woman has raised allegations against a VHP leader for defamation and claimed her family did not support her when she initially spoke out.