15 വയസുള്ള സ്കൂൾ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 38കാരന്  20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി. തിരുവനന്തപുരം വെള്ളറട പന്നിമല സ്വദേശി ഷിജുവിനെയാണ്  പോക്സോ കോടതി ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്.  

 

പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു വർഷം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. 2013 ലാണ് കേസിനാസ്പദമായ സംഭവം. ക്രൂര പീഡനത്തിന് ശേഷം, മാനസികമായി തകർന്ന് പോയ 15കാരി ക്ലാസ് ടീച്ചറിനോട് പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. അങ്ങനെയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ. വി.ആർ മായാദേവി എന്നിവർ ഹാജരായി. വെള്ളറട എസ്.എച്ച്.ഒ ആയിരുന്ന അനിൽകുമാർ കേസ് അന്വേഷിച്ച് പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. 

ENGLISH SUMMARY: