മലയാളി നഴ്സിങ് വിദ്യാര്‍ഥി ആദിത്യന്‍റെ ആത്മഹത്യയില്‍ ബെംഗളുരു ബി.ടി.എല്‍ നഴ്സിങ് കോളജിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഉന്നതരുടെ സമ്മര്‍ദം കാരണം പൊലീസുമായി ചേര്‍ന്ന് ആത്മഹത്യയാക്കി കേസ് ഒതുക്കിത്തീര്‍ക്കാനാണ് ശ്രമം. ആദിത്യന്‍റെ ഹോസ്റ്റല്‍ മുറിയിലുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികളുടെ ലഹരി ഇടപാടും ഉപയോഗവും അധ്യാപകന്‍റെ മാനസിക പീഡനവുമെന്ന പരാതിയില്‍ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.

ആദിത്യന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മൃതദേഹം വീട്ടിലെത്തിച്ചപ്പോളും അമ്മ അശ്വതി കരഞ്ഞ് പറഞ്ഞ് കൊണ്ടേയിരുന്നത്. ആദിത്യന്‍റെ കൂടെ താമസിച്ചിരുന്ന വിദ്യാര്‍ഥികളെയും വിശദമായി ചോദ്യം ചെയ്യണം. സഹവിദ്യാര്‍ഥികള്‍ക്കെതിരായ ലഹരി ഉപയോഗ പരാതിയും പരിശോധിക്കണമെന്നും കുടുംബം പറയുന്നു.

പ്രതീക്ഷ പങ്കുവച്ച് ഒരാഴ്ച മുന്‍പ് അവധി കഴിഞ്ഞ് വീട്ടില്‍ നിന്നും മടങ്ങിയ ആദിത്യന്‍റെ ചേതനയറ്റ ശരീരം ബന്ധുക്കള്‍ക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. അമ്മയും സഹോദരിയും ബന്ധുക്കളും ഉള്‍പ്പെടെ മൃതദേഹം കണ്ടതോടെ തളര്‍ന്നുവീണു.

അരുവിക്കര കളത്തുകാലിലെ കുടുംബ വീട്ടിലെ പൊതുദര്‍ശനത്തിന് ശേഷം ആദിത്യന്‍റെ മൃതദേഹം കുടുംബവീട്ടില്‍ സംസ്ക്കരിച്ചു. പൊതുദര്‍ശനത്തില്‍ നിരവധിപേര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Family Alleges Mystery in Malayali Nursing Student Adithyan's Death in Bengaluru:

The family of Adithyan, a nursing student from Aruvikkara found dead in his Bengaluru hostel, has accused BTL Nursing College of mental harassment and complicity in a drug-related cover-up. They claim an instructor humiliated him and that authorities are trying to hush up the case as a simple suicide. Bengaluru police are investigating the unnatural death amidst these serious allegations.