maniyar-dam-kseb-take-over

പത്തനംതിട്ട മണിയാര്‍ ജലവൈദ്യുത പദ്ധതി സ്വകാര്യ കമ്പനിയില്‍ നിന്ന് ഏറ്റെടുക്കാന്‍  സര്‍ക്കാര്‍ ഉത്തരവ്. അതേസമയം മുന്നറിയിപ്പില്ലാതെ പദ്ധതി കെഎസ്ഇബി ബലമായി ഏറ്റെടുത്തെന്ന് കരാറുകാരായ കാര്‍ബൊറാണ്ടം യൂണിവേഴ്സല്‍ കമ്പനി ആരോപിച്ചു. നിയമനടപടി സ്വീകരിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നല്‍കി.  

പത്തനംതിട്ട മണിയാറില്‍ 12 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന ചെറുകിട ജലവൈദ്യുതി പദ്ധതി ഏറ്റെടുക്കണമെന്ന്  ഊര്‍ജവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്  28 നാണ് ഉത്തരവ് നല്‍കിയത്. പദ്ധതിയ്ക്കായി 1991 മേയ് 18 നാണ് കെഎസ്ഇബിയും കാര്‍ബൊറണ്ടം യൂണിവേഴ്സല്‍ ലിമിറ്റഡുമായി ബില്‍ഡ് ഓണ്‍ ഓപ്പറേറ്റ് ആന്‍ഡ് ട്രാന്‍സഫര്‍ വ്യവസ്ഥപ്രകാരം 30 വര്‍ഷത്തേയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. 94 ല്‍ ഉല്‍പാദനം തുടങ്ങി. 2024  ഡിസംബറില്‍ കരാര്‍ കാലാവധി പൂര്‍ത്തിയായി. 

പദ്ധതി ഏറ്റെടുത്ത് കെഎസ്ഇബിയ്ക്ക് കൈമാറണമെന്ന് കാണിച്ച് ഊര്‍ജവകുപ്പിന് നിരവധി കത്തുകളയച്ചെങ്കിലും തീരുമാനമെടുത്തിരുന്നില്ല.  പ്രതിവര്‍ഷം മൂന്നുകോടിയിലേറെ യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന മണിയാര്‍ പദ്ധതിവഴി ഏറ്റവുംകുറഞ്ഞത് 18 കോടിരൂപയുടെ വൈദ്യുതി ലഭിക്കും. പക്ഷേ നടത്തിപ്പ് കാലാവധി നീട്ടിക്കിട്ടാന്‍ മൂന്നരവര്‍ഷമായി ശ്രമിക്കുകയാണെന്ന് കാര്‍ബൊറണ്ടം ഇലക്ട്രോ മിനറല്‍സ് വിഭാഗം ബിസിനസ് ഹെഡ് എം.വി.ശിവകുമരന്‍ ചൂണ്ടിക്കാട്ടി. അനുകൂലനിലപാട് പ്രതീക്ഷിച്ചിരിക്കെയാണ്  ആരുമറിയാതെ ചുവരില്‍ നോട്ടിസ് പതിക്കുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയത്തില്‍ പദ്ധതിക്കുണ്ടായ നാശം പരിഹരിക്കാന്‍ വന്‍തുക നിക്ഷേപിച്ചെന്നും പകരമായി കാലാവധി 25 വര്‍ഷം കൂടി നീട്ടണമെന്നുമാണ് കമ്പനിയുടെ ആവശ്യം. 

ENGLISH SUMMARY:

The Kerala government has officially directed KSEB to take over the 12 MW Maniyar hydroelectric project from Carborundum Universal Ltd. The move follows the expiration of a 30-year BOOT agreement in December 2024. Despite internal debates between the power and industries departments, the decision aims to mitigate the current power crisis and save KSEB approximately ₹18 crore annually. This takeover marks a significant step in the state's renewable energy management.