മില്‍മ പാല്‍ വില ലീറ്ററിന് നാലുരൂപ കൂടും. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. പട്ടം മിൽമ ആസ്ഥാനത്ത് ചേര്‍ന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. അതേസമയം, യോഗത്തിനിടെ വില വര്‍ധന നടപ്പാക്കുന്നത് വൈകുന്നതില്‍ പ്രതിഷേധിച്ച് എറണാകുളം മേഖല യൂണിയന്‍ ഭാരവാഹികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തീരുമാനം വൈകുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.

മിൽമ പാലിന് ലീറ്ററിന് നാല് രൂപ വീതം കൂട്ടാൻ മിൽമയ്ക്ക് സർക്കാരിന്‍റെ അനുമതി ലഭിച്ചെങ്കിലും പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ലഭിച്ചിട്ടില്ല. പാൽവില വർധന ആറ് മാസം മുൻപ് തീരുമാനിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് നടപ്പാക്കുമെന്നും മിൽമ ചെയർമാൻ കെ.എസ്.മണി നേരത്തെ പറഞ്ഞിരുന്നു. 

Milma Confirms ₹4 Hike per Litre:

The Milma Board of Directors has finalized a ₹4 per litre price hike for milk. However, the meeting witnessed drama as Ernakulam Regional Union officials walked out, alleging political motives behind the delay in implementation. While the government has approved the hike, the official rollout is pending clearance from the Election Commission due to the model code of conduct. Chairman K.S. Mani stated that the hike, planned six months ago, will be implemented as soon as the Commission gives its nod.