എം.എം.ടി.വി അക്കൗണ്ടന്‍റായ സെബിൻ സ്റ്റീഫൻ വാഹനാപകടത്തിൽ മരിച്ചു. 32വയസായിരുന്നു. കൊച്ചി പനങ്ങാട്ട് വച്ച് സെബിൻ സഞ്ചരിച്ച ബൈക്കിൽ ലോറിയിടിച്ചാണ് അപകടം.  MMTV–യില്‍  അക്കൗണ്ടന്റായ  സെബിൻ കോന്തുരുത്തി പുളിക്കപ്പറമ്പിൽ വീട്ടിൽ സ്റ്റീഫൻ-ഷെർലി ദമ്പതികളുടെ മകനാണ്. സ്റ്റെഫി സഹോദരിയാണ്.

സംസ്കാരം നാളെ (2026 ഏപ്രിൽ 29, ബുധൻ) രാവിലെ 10 മണിക്ക് എരൂർ സെന്റ് ജോർജ് പള്ളിയില്‍ നടക്കും. 

ENGLISH SUMMARY:

Sebin Stephen death was reported following a fatal road accident. He was a 32-year-old accountant at MMTV and passed away after his bike collided with a lorry in Panangad, Kochi.