ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം വെറുതെയിരുന്നില്ല. മനസില്‍ വിരിഞ്ഞതിന് നിറം നല്‍കി പതിനഞ്ചു വര്‍ഷം കൊണ്ട് വരച്ചിട്ടത് അഞ്ഞൂറിലേറെ ചിത്രങ്ങള്‍. കോട്ടയം കുടയംപടി സ്വദേശിനി റിട്ടയേര്‍ഡ് പ്രഫസര്‍ ജി. ഗീതയാണ് ചിത്രകാരി. മുതിര്‍ന്ന സിപിഎം നേതാവ് വൈക്കം വിശ്വന്‍റെ ഭാര്യയാണ് ഗീത. 

ചിത്രരചന അറിയില്ലായിരുന്നു. പക്ഷേ ചിത്രം വരയ്ക്കാന്‍ പഠിക്കാനൊരാഗ്രഹം. ഉൗര്‍ജതന്ത്രം പ്രഫസറായിരുന്ന ജി. ഗീത ജോലിയില്‍ നിന്ന് വിരമിച്ചപ്പോഴാണ് വെറുതെ വീട്ടിലിരുന്ന് സമയം കളയാതെ നിറക്കൂട്ടുകളോടൊപ്പം കൂട്ടുകൂടിയത്. പതിനഞ്ചു വര്‍ഷം കൊണ്ടു വരച്ചു തീര്‍ത്തത് അഞ്ഞൂറിലേറെ ചിത്രങ്ങള്‍.

വൈക്കം വിശ്വനും മക്കളും നല്‍കിയ പിന്തുണയും പ്രോല്‍സാഹനവുമാണ് ഗീതയുടെ വരകള്‍ക്ക് തെളിമ നല്‍കിയത്. ചിത്രഗീതം എന്ന പേരില്‍ കോട്ടയം പബ്ളിക് ലൈബ്രറിയുടെ ആര്‍ട്ട് ഗാലറിയില്‍ തുടങ്ങിയ ചിത്രപ്രദര്‍ശനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.  27 ന് സമാപിക്കും.

ENGLISH SUMMARY:

Malayala Manorama Online News reports on retired Professor G. Geetha from Kottayam, who has painted over 500 artworks in 15 years after retiring from her physics professorship. Her exhibition, titled 'Chithrageetham', was inaugurated by Minister V.N. Vasavan and showcases her remarkable artistic journey supported by her family.