j-chinchurani-vehicle-collision

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ വാഹനം ദേശീയപാതയിൽ അപകടത്തിൽപ്പെട്ടു. കല്ലമ്പലത്ത് വെച്ചായിരുന്നു സംഭവം. അപകടത്തിൽ മന്ത്രിയ്ക്കോ ഒപ്പമുണ്ടായിരുന്ന സ്റ്റാഫ് അംഗങ്ങൾക്കോ പരുക്കുകളില്ല.

കൊല്ലത്തുനിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുകയായിരുന്നു മന്ത്രി. കല്ലമ്പലത്ത് എത്തിയപ്പോൾ മന്ത്രിയുടെ വാഹനത്തിന് തൊട്ടുമുന്നിൽ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ മന്ത്രിയുടെ വാഹനം മുൻപിലെ കാറിലിടിച്ചു.

അപകടത്തിൽ ഇരു വാഹനങ്ങൾക്കും ചെറിയ കേടുപാടുകൾ സംഭവിച്ചതല്ലാതെ യാത്രക്കാർക്ക് ആർക്കും പരുക്കേറ്റില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്തതിനാൽ മന്ത്രി അതേ വാഹനത്തിൽ തന്നെ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു.

അപകടത്തിന് കാരണമായ മുൻപിലെ വാഹനത്തിന്റെ ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് സംശയമുണ്ട്. അപ്രതീക്ഷിതമായി ബ്രേക്ക് ഇട്ടതാണ് അപകടത്തിന് വഴിവെച്ചത്. ഇതേത്തുടർന്ന് വാഹനവും ഡ്രൈവറെയും കല്ലമ്പലം പൊലീസ് കസ്റ്റഡിയിലെടുത്തു.  

ENGLISH SUMMARY:

Kerala animal husbandry minister accident involved Minister J. Chinchurani's vehicle colliding with another car on the National Highway near Kallambalam. Fortunately, the minister and her staff were unharmed, and the journey to Thiruvananthapuram continued in the same vehicle.