snake-bite

AI നിര്‍മ്മിത ചിത്രം

TOPICS COVERED

ആലപ്പുഴയിലും കണ്ണൂരിലും മലപ്പുറത്തും തിരുവനന്തപുരത്തുമായി ആറുപേര്‍ക്ക് കൂടി പാമ്പുകടിയേറ്റു. പറമ്പില്‍ ജോലിക്കിടെ ശംഖുവരയന്‍ പാമ്പ് കടിച്ച തളിപ്പറമ്പ് സ്വദേശി നാരായണി മെഡിക്കല്‍ കോളജിലെ വെന്റിലേറ്ററില്‍ ചികില്‍സയിലാണ്.  തിരുവനന്തപുരം മൂങ്ങോട് സ്വദേശിനി  പതിനഞ്ചുകാരി ഹന്നയ്ക്കും പാമ്പ് കടിയേറ്റു. 

മലപ്പുറം ഇന്‍കല്‍ സിറ്റിക്ക് സമീപം പതിനാറുകാരിയായ ശബ്ഹയ്ക്കും പാമ്പ് കടിച്ചത് താമസിക്കുന്ന ഫ്ലാറ്റിന് സമീപത്ത് വച്ചാണ്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴയില്‍ പാമ്പുകടിയേറ്റ വിജേഷ്, തണ്ണീര്‍മുക്കം സ്വദേശി സുദേവ് എന്നിവര്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.

സംസ്ഥാനത്ത് ഇന്ന് പാമ്പ് കടിയേറ്റ് രണ്ടുമരണം. ഇടുക്കിയിലും കണ്ണൂരിലുമാണ് മരണം. മരിച്ച തളിപ്പറമ്പ് പട്ടുവം സ്വദേശി നബീസയ്ക്ക് വെള്ളിയാഴ്ച വീട്ടിൽ വച്ചാണ് പാമ്പുകടി ഏറ്റത്. മാങ്ങ പെറുക്കാൻ ഇറങ്ങിയപ്പോഴാണ് കാഞ്ഞർ സ്വദേശി വിശാലാക്ഷിയെ പാമ്പ് കടിച്ചത്. സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഏഴ് പേർക്കാണ് പാമ്പുകടിയേറ്റ് ജീവൻ നഷ്ടമായത്. 

ENGLISH SUMMARY:

Snakebite victims in Kerala are seeking urgent treatment after several incidents across the state, including Alappuzha, Kannur, Malappuram, and Thiruvananthapuram. The increasing number of snakebite cases highlights the need for immediate medical attention and awareness regarding snake encounters.