ശബരിമല സന്നിധാനത്ത് ഹെലിക്കോപ്റ്റർ താഴ്ന്നു പറന്നതിൽ കേസെടുത്തതായി ഡി.ജി.പി റവാഡ ചന്ദ്രശേഖർ. വ്യോമപാതയിൽ വ്യതിയാനം വന്നതിലും അന്വേഷണം നടത്തും. ശ്രീകോവിലിന് മുകളിൽ താഴ്ന്ന് പറന്നത് ഉൾപ്പെടെ വിശദമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ അന്വേഷണം പുരോഗമിക്കുന്നെന്ന് ഡി.ജി.പി റവാഡാ ചന്ദ്രശേഖർ. ഒരാഴ്ചയ്ക്കുള്ളിൽ കാരണം വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന ഉദ്യോഗസ്ഥയായിരുന്ന ആർ.ശ്രീലേഖ സേനയോട് അനുഭാവപൂർവം പെരുമാറണമായിരുന്നുവെന്ന് DGP റവാ ഡാ ചന്ദ്രശേഖർ. നെട്ടയം സംഘർഷത്തെ തുടർന്നുള്ള പൊലീസ് സ്റ്റേഷൻ മാർച്ചിൽ മു ശ്രീലേഖയ്ക്കെതിരെ കേസെടുത്തത് ശ്രദ്ധയിൽപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു