wa-ya-nad

TOPICS COVERED

മുണ്ടക്കൈ ചൂരൽമല ദുരന്ത ബാധിതർക്കായി മുസ്‍ലിം ലീഗ് നിർമിച്ച വീടുകളിൽ കയറിത്താമസം തുടങ്ങി. ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ട ചന്ദ്രേട്ടനും കുടുംബവുമാണ് ആദ്യമായി ഗൃഹപ്രവേശം ചെയ്തത്. ശേഷിക്കുന്ന കുടുംബങ്ങൾ തിങ്കളാഴ്ച പുതിയ വീട്ടിലേക്ക് മാറും.

ഉരുൾപൊട്ടി നാലാം ദിവസം രക്ഷപ്പെട്ടയാളാണ് ചന്ദ്രേട്ടൻ. ഒന്നര വർഷത്തോളം വാടക വീടിൻ്റ ചുവരുകൾക്കുള്ളിൽ കഴിഞ്ഞ ചന്ദ്രേട്ടൻ സ്വന്തമായി ഒരു വീട് കിട്ടിയ സന്തോഷത്തിലാണ് 

 അപ്രതീക്ഷിത ദുരന്തത്തിൽ ആകെ ഉണ്ടായിരുന്ന വീടും, ഉറ്റസുഹൃത്തുക്കളെയും ബന്ധുക്കളെയും നഷ്ടപ്പെട്ടു. എല്ലാം നഷ്‌ടപ്പെട്ടിടത്തു നിന്നുള്ള ചന്ദ്രേട്ടൻ്റെയും കുടുംബത്തിന്റെയും ഉയർത്തെഴുനേൽപാണിത്.വാടകവീട്ടിൽ നിന്നും കൊണ്ടുവന്ന ഓരോ സാധനങ്ങളും അവർ പുതിയ വീട്ടിലേക്ക് എടുത്തു വെച്ചു. പിന്നെ അടുപ്പിൽ പാലുകാച്ചി1050 ചതുരശ്രയടി വിസ്തീർണത്തിൽ പൂർത്തിയാക്കിയ വീട്ടിൽമൂന്നു മുറികളുണ്ട്.ആദ്യഘട്ടത്തിൽ 51 വീടുകളാണ് ലീഗ് ആകെ നിർമിച്ചിട്ടുള്ളത്

ENGLISH SUMMARY:

Malayala Manorama Online News reports on the heartwarming rehabilitation of landslide victims in Mundaittukkai Chooramala. The Muslim League has built new houses for those who lost everything, with Chandrettan and his family being the first to move in.