krishnankutty-moolamattam-powerhouse

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇല്ലെന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഓവര്‍ ലോഡാകുമ്പോഴുള്ള നിയന്ത്രണം മാത്രമാണുള്ളത്. വൈദ്യുതി ഉപഭോഗം 6195 മെഗാവാട്ട് പിന്നിട്ടു. കൂടുതല്‍ വിലനല്‍കി വൈദ്യുതി വാങ്ങേണ്ടിവരും. ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും മന്ത്രി പറഞ്ഞു.

 

അതിനിടെ, സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ്ഷെഡിങ് തുടരുകയാണ്. ഈ മാസം ആദ്യം തന്നെ, വൈദ്യുതി ഉപയോഗം ഉയരുന്ന മുറയ്ക്ക് ചില ഇടങ്ങളില്‍ വൈദ്യുതി നിയന്ത്രണം തുടങ്ങിയിരുന്നു. ലോഡ്ഷെഡിങ് എന്ന വാക്കിന് പകരം ലോഡ് റസ്ട്രിക്ഷന്‍ എന്ന പേരിലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാപ്പകല്‍ വ്യത്യാസമില്ലാതെ ഫീഡറുകള്‍ പതനഞ്ചുമിനിറ്റ് മുതല്‍ അരമണിക്കൂര്‍ വരെ ഓഫ് ചെയ്യുന്നുണ്ട്. 

 

ഇതിനിടെ  250 മെഗാവാട്ട് വൈദ്യുതി വാങ്ങാനുള്ള അപക്ഷേയില്‍, വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ തീരുമാനം നീട്ടിയതും കെഎസ്ഇബിക്ക് തിരിച്ചടിയായി. കമ്മിഷന്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശം. അതേസമയം, അടിയന്തര  സാഹചര്യങ്ങള്‍ നേരിടാന്‍ മുന്‍കൂര്‍ അനുമതി വാങ്ങാതെതന്നെ വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചെറിയതോതില്‍ മഴപെയ്തിട്ടും വൈദ്യുതി ഉപയോഗം ഒട്ടുംകുറയുന്നില്ല. കഴിഞ്ഞദിവസവും വൈദ്യുതി ഉപയോഗം 115.28 ദശലക്ഷം യൂണിറ്റായിരുന്നു.

 

ENGLISH SUMMARY:

Kerala Electricity Minister clarifies that there is no official load shedding in the state. Power restrictions are imposed only during overload conditions as consumption crosses 6195 MW. Unannounced outages continue in some areas under the term “load restriction.” KSEB faces delays in approval to purchase additional power amid rising demand. Electricity usage remains high despite rainfall, prompting calls for public cooperation. Authorities urge consumers to limit usage to avoid further restrictions.