മുവാറ്റുപുഴയി - 1

തമിഴ്നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു.  ഓവാലി ആറോട്ടുപാറയിലാണ് ആക്രമണം. ആറോട്ടുപാറ സ്വദേശി രവിയാണ് കൊല്ലപ്പെട്ടത്. 

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവമായിരുന്നു . പൊതുജനങ്ങൾക്കായി ഭക്ഷണവിതരണം ഉണ്ടായിരുന്നു. പാചകജോലികളില്‍ സഹായത്തിനായി രവിയും സുഹൃത്തുക്കളും സജീവമായി പങ്കെടുത്തിരുന്നു. പാചകത്തിനായി കുറച്ചു ദൂരെ പോയി വെള്ളമെടുക്കുന്നതിനിടെയാണ് പ്രദേശത്ത് മറഞ്ഞിരുന്ന കാട്ടാന രവിയെ ആക്രമിച്ചത്.  തലക്കായിരുന്നു ചവിട്ടേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. സംഭവസ്ഥലത്തെത്തിയ പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. 

 

ഇതിനുമുമ്പും ഇതേ സ്ഥലത്ത് കാട്ടാനയുടെ ആക്രമണത്തിൽ മറ്റൊരു യുവാവ് കൊല്ലപ്പെട്ടിരുന്നു. ഒവാലി ആറാട്ടുപാറയിൽ ഉണ്ടാകുന്ന രണ്ടാമത്തെ കാട്ടാന ആക്രമണമാണിത്. തുടർച്ചയായി ഉണ്ടാകുന്ന കാട്ടാന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശവാസികൾ പ്രതിഷേധത്തിനൊരുങ്ങുകയാണ്. 

ENGLISH SUMMARY:

A wild elephant attacked and killed a young man in Gudalur, Tamil Nadu. This tragic incident highlights the ongoing conflict between humans and wildlife in the region.