തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ന് വീണ്ടും തിരച്ചിൽ തുടരും .നൂറിലേറെ പൊലീസ് ഉദ്യോഗസ്ഥർ ഇന്നും തിരച്ചിലിന് എത്തും. കൂടുതൽ മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്താനാകും ശ്രമം. കണ്ടെടുത്ത അവശിഷ്ടങ്ങളുടെ DNA പരിശോധന തുടങ്ങി. ഇതുവരെ 10 പേരാണ് ദുരന്തത്തിൽ മരിച്ചത്. നാലു പേരെ കാണാതായി. നാലു പേർ അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. ദുരന്തം നടന്ന പരിസരത്ത് നിന്ന് കണ്ടെത്തിയ തല, കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേത് എന്ന് നിഗമനം. മെഡിക്കൽ കൊളജ് മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞു. ഡിഎൻഎ പരിശോധന ഫലത്തിനുശേഷം മാത്രമേ ജില്ലാ ഭരണകൂടം ഔദ്യോഗികമായി സ്ഥിരീകരിക്കൂ.
Mundathikode Explosion: Day 2 of Search Operations Underway:
Thrissur fireworks tragedy updates continue with search efforts at the Mundathikode explosion site. The ongoing investigation aims to recover more remains and identify victims through DNA testing.