എയര്‍ ഹോസ്റ്റസ് പോലെ ഇനി കെ.എസ്.ആര്‍.ടി.സിയില്‍ ബസ് ഹോസ്റ്റസ്. എല്ലാ ബസിലുമല്ല, പുതിയതായി സര്‍വീസ് തുടങ്ങാന്‍ പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ആദ്യത്തെ ബിസിനസ് ക്ളാസ് ബസിലാണ് ആഡംബര സൗകര്യങ്ങള്‍. ഇതുകൂടാതെയുമുണ്ട് ഒരു ബസിലുമില്ലാത്ത സൗകര്യങ്ങള്‍ വേറെയും. അവ കാണാം.
വന്ദേഭാരതിനെ വെല്ലാന്‍ കെ.എസ്.ആര്‍.ടി.സി. വന്ദേഭാരത് ട്രയിനില്‍ കിട്ടുന്ന ഒട്ടുമിക്ക സൗകര്യങ്ങളെല്ലാം ചേര്‍ത്ത് കെ.എസ്.ആര്‍.ടി.സിയുടെ ആദ്യത്തെ ലക്ഷ്വറി ബസ് അഥവാ ബിസിനസ് ക്ളാസ് ബസ്.
മറ്റൊരു കൗതുകം വിമാനത്തിലെ എയര്‍ ഹോസ്റ്റസ് പോലെ ഒരു ബസ് ഹോസ്റ്റസ് ഉണ്ടാകും. കണ്ടക്ടര്‍ ഇല്ല. പകരം യാത്രക്കാരെ സഹായിക്കാനുള്ളത് ബസ് ഹോസ്റ്റസാണ്. സീറ്റിലിരുന്ന് ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ ബസ് ഹോസ്റ്റസ് അരികിലെത്തും. 36 സീറ്റുള്ള ബസ് പതിവ് പോലെ മന്ത്രിതന്നെ ഓടിച്ച് നോക്കി തുടക്കമിട്ടു. പുലര്‍ച്ചെ 5.30ന് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും അതേ സമയം തന്നെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്. വൈകിട്ട് 5.30ന് തിരിച്ചും. സൗകര്യം കൂടുമ്പോള്‍ ടിക്കറ്റ് നിരക്കും കൂടിയേക്കും. ടിക്കറ്റ് നിരക്കും സര്‍വീസ് തുടങ്ങുന്ന തീയതിയും ഉടന്‍ തീരുമാനിക്കും.