medical-college

കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജിന്‍റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജ ജോലി വാഗ്ദാനങ്ങള്‍. വിവിധ തസ്തികകളും ശമ്പളവും വിദ്യാഭ്യാസയോഗ്യതയും കാണിച്ചാണ് ഓണ്‍ലൈന്‍ വഴി തട്ടിപ്പിന് ശ്രമം നടന്നത്. സംഭവം വ്യാജമാണെന്നും ചതികുഴിയില്‍ വീഴരുതെന്നും പ്രിന്‍സിപ്പള്‍ ഡോ.സജീത്ത് കുമാര്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയില്‍ ഉയര്‍ന്ന ശമ്പളം എന്നതായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പരസ്യം. ലാബ് അസിസ്റ്റന്‍‍റ്, ക്ലാര്‍ക്ക് തുടങ്ങി വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനായി ലിങ്കില്‍ ക്ലിക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടാണ് പരസ്യം പ്രചരിച്ചത്. പ്രിന്‍സിപ്പാള്‍, സൂപ്രണ്ട് എന്നിവരുടെ പേരിലാണ് പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ മെഡിക്കല്‍ കോളജ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി.

തട്ടിപ്പിന് പിന്നില്‍ ഇതരസംസ്ഥാന ലോബിയുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പോപ്പപ്പ് രീതിയിലാണ് പരസ്യം പ്രചരിച്ചത്. ഇതിനുമുമ്പും മെഡിക്കല്‍ കോളജില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഓദ്യോഗികമായി മാത്രമേ അറിയിക്കുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു

ENGLISH SUMMARY:

Kozhikode Medical College jobs are being advertised with fake offers on social media. Authorities are warning the public to avoid falling into this trap, emphasizing that official channels are the only source for genuine recruitment information.