കടലും ചുട്ടുപൊള്ളി തുടങ്ങിയതോടെ മീന്‍ കിട്ടാതെ മല്‍സ്യ തൊഴിലാളികളും പ്രതിസന്ധിയില്‍. 450 ബോട്ടുകള്‍ മല്‍സ്യ ബന്ധനത്തിന് പോയിരുന്ന ബേപ്പൂര്‍ ഹാര്‍ബറില്‍ നിന്ന് 100 ല്‍ താഴെ ബോട്ടുകള്‍ മാത്രമാണ് കടലില്‍ പോകുന്നത്. ഉപരിതലത്തില്‍ നിന്ന് ചെറിയ മീനുകള്‍ കടലിന്‍റെ ചൂടുകുറഞ്ഞ ഭാഗത്തേക്ക് പോയതാണ് മത്സ്യ പ്രതിസന്ധിക്ക് കാരണം.  

അയലയും മത്തിയും അടക്കമുള്ള ചെറിയ മീനുകള്‍ കിട്ടാനാണ് പ്രയാസം. സാധാരണക്കാരന്‍റെ ടീന്‍ മേശയിലേക്ക് വരാതെ ഈ മീനുകള്‍ കടലില്‍ ഒളിച്ചു കളി തുടരുന്നു, ചൂടു കൂടിയതോടെ തണുപ്പ് നോക്കി മീനുകള്‍ അടി തട്ടിലേക്ക് മാറിയതാണ് പ്രതിസന്ധി.പരമ്പരാഗത വള്ളക്കാരും മീന്‍ കിട്ടാതെ വലയുകയാണ്. ബേപ്പൂരിന് പുറമെ കൊയിലാണ്ടി,പുതിയാപ്പ,ചോമ്പാല തീരങ്ങളും ചുട്ടുപൊള്ളുകയാണ്.ഇവിടങ്ങളിലും മീനില്ല.

സാധാരണ ഏപ്രിലില്‍ ലഭിക്കുന്ന മീനുകളുടെ നാലിലൊന്നു പോലും കിട്ടാത്ത സ്ഥിതി.ഒരു തവണ കടലില്‍‌ പോയി വരുമ്പോള്‍ ലക്ഷങ്ങളുടെ നഷ്ടമായതിനാല്‍ പലരും ബോട്ട് ഇറക്കുന്നില്ല. പണി ഇല്ലാതെ വന്നതോടെയാണ് അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.ചൂട് കുറയാതെ മീന്‍ പൊങ്ങില്ല.അതിനിടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള മീനുകളുടെ വരവ് കൂടി. എന്നാല്‍ ചൂട് പോലെ പൊള്ളുന്ന വിലയും.

ENGLISH SUMMARY:

Malayala Manorama Online News reports on the severe fishing crisis in Kerala due to rising sea temperatures. This environmental change is forcing fish, including popular varieties like Ayala and Mathi, to move to cooler, deeper waters, severely impacting fishermen's livelihoods and leading to significant losses.