ശബരിമല സന്നിധാനത്തിന് മുകളിലൂടെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നത് വിവാദത്തില്‍. ഇന്നലെ നടന്ന സംഭവത്തിൽ എഡിജിപി എസ്.ശ്രീജിത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. സന്നിധാനത്തിന് മുകളിൽ ഹെലികോപ്റ്റർ പറന്ന വിവരം പമ്പ പൊലീസിന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ല.
അതേസമയം, ഇത് ഏതെങ്കിലും ഓപ്പറേഷന്റെ ഭാഗമായിരുന്നില്ലെന്നും പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദിശമാറി സഞ്ചരിക്കുകയായിരുന്നുവെന്നും കോസ്റ്റ്ഗാർഡ് വിശദീകരണം നൽകി. അന്തരീക്ഷം മേഘാവൃതമായപ്പോള്‍ ദിശമാറി സഞ്ചരിച്ചതാണെന്നും സഞ്ചാരം റഡാര്‍ സംവിധാനത്തിലല്ലെന്നും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.
ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്റ്ററിന്‍റെ വിവാദപ്പറക്കല്‍. ഹെലികോപ്റ്ററിലുണ്ടായിരുന്നവരിലൊരാള്‍ സന്നിധാനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും കൊടിമരത്തിന് വളരെ അടുത്തായാണ് ഹെലികോപ്റ്റര്‍ പറത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. അതീവസുരക്ഷാ മേഖലയാണ് ശബരിമലയും പരിസര പ്രദേശങ്ങളും. ഇവിടേക്ക് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്റര്‍ എന്തിനെത്തിയെന്നതടക്കം പരിശോധിക്കുകയാണ്.
Google trending topic: Helicopter