league-house

വയനാട്ടിലെ സർക്കാർ ടൗൺഷിപ്പിന്‍റെ പണി എന്നു തീരുമെന്നറിയാതെ ദുരന്തബാധിതർ കാത്തിരിക്കെ മുസ്‍ലിം ലീഗിന്‍റെ വീടുകളിൽ അടുത്തയാഴ്ച കയറിത്താമസം തുടങ്ങും. പൂർത്തിയായ 51 വീടുകളാണ് തുറന്നു കൊടുക്കുന്നത്. ലളിതമായ ചടങ്ങുകളോടെയാണ് ഗൃഹപ്രവേശം.

 അമ്പത്തിയൊന്നു വീടുകളുടെയും താക്കോൽ വയനാട് എംപി പ്രിയങ്ക ഗാന്ധി യുടെ സാന്നിധ്യത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തന്നെയാണ് ഫെബ്രുവരി 28ന് കൈമാറിയത്. 

1050 ചതുരശ്രയടി വിസ്തീർണത്തിൽ പൂർത്തിയാക്കിയ വീടുകളിൽ മൂന്നു മുറികളാണുള്ളത്. 105 വിടുകളാണ് ലീഗ് ആകെ നിർമിക്കുന്നത്. അതിൽ സർക്കാരിന്‍റെ ആദ്യ ലിസ്റ്റിൽ ഉൾപ്പെട്ട 88 പേരും, സാങ്കേതിക പ്രശ്നങ്ങൾ കാരണം ലിസ്റ്റിൽ ഉൾപ്പെടാത്ത 27 പേർക്കുമാണ് ലീഗ് വീട് നിർമ്മിച്ച് നൽകുന്നത്. 

ENGLISH SUMMARY:

Malayala Manorama Online News reports on the upcoming housewarming ceremony for 51 houses built by the Muslim League in Wayanad. Disaster-affected families are eagerly awaiting the completion of the government township while these League-constructed homes are being handed over.