നിതിൻ രാജിന്റെ മരണത്തിന് പിന്നാലെ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ എത്തി അച്ഛൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ. നിതിൻ രാജ് ജീവനൊടുക്കിയ സ്ഥലം ഉൾപ്പെടെ അച്ഛൻ രാജൻ സന്ദർശിച്ചു. വൈകാരികമായിരുന്നു ക്യാംപസിലെ രംഗങ്ങൾ. ഡെന്റൽ കോളേജ് പ്രിൻസിപ്പലിനെയും കേസിൽ പ്രതി ചേർക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. കുടുംബം മാനേജുമെന്റ് പ്രതിനിധികള്‍ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തി. മകനെ തള്ളിയിട്ടു കൊന്നതാണെന്ന് അച്ഛൻ രാജൻ പറഞ്ഞു. 

 

അതേസമയം, അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലേക്ക്  ദലിത് ലീഗ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേധ പ്രകടനം കോളേജിന്റെ ബൗൺസർമാർ തടഞ്ഞതാണ് സംഘര്‍ത്തിനിടയാക്കിയത്.  പ്രവർത്തകരെ ബൗൺസർമാർ മർദ്ദിച്ചു എന്നാണ് ആരോപണം.

 

അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കുന്നെന്ന് ആക്ഷന്‍ കൗണ്‍സില്‍.  ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണം. ദലിത് ആദിവാസി സംഘടനകള്‍ 28ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്നും സണ്ണി എം.കപിക്കാട്.  പറഞ്ഞു. നിതിന്റെ കുടുംബത്തിന് പത്തുകോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

ENGLISH SUMMARY:

Emotions ran high at Ancharakandi Dental College as the family of Nithin Raj visited the campus following his death. His father alleged foul play, claiming his son was pushed to death and demanded that the college principal be named an accused. Protests intensified with clashes during a Dalit League march, where activists alleged assault by bouncers. The Action Council has called for a High Court-monitored investigation, accusing authorities of suppressing the case. Dalit and Adivasi groups have also announced a statewide hartal, seeking justice and ₹10 crore compensation for the grieving family.