thrissur-fire-cracker-2

തൃശൂര്‍ മുണ്ടത്തിക്കോട് നിർമാണ കേന്ദ്രത്തിൽ പുരയില്‍ സ്ഫോടനം. 4 പേര്‍ പൊള്ളലേറ്റു മരിച്ചു. എട്ടുപേരുടെ നില ഗുരുതരം. സ്ഫോടനമുണ്ടായത് 3.30ന് ശേഷമാണ്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളുടെ നിര്‍മാണകേന്ദ്രത്തിലാണ് സ്ഫോടനം. നിരവധി തൊഴിലാളികള്‍ക്ക് പൊള്ളലേറ്റു.  അപകടസ്ഥലത്ത് ശരീരഭാഗങ്ങള്‍ ചിതറിയനിലയിലാണ്.  തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.

നാല്‍പ്പതോളം തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ഒട്ടേറെപ്പേര്‍ക്ക് പൊള്ളലേറ്റു. പരുക്കേറ്റ പലരെയും ആശുപത്രിയിലേക്ക് മാറ്റി. ഒട്ടേറെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി. ഫയര്‍ എന്‍ജിനുകളും സ്ഥലത്തെത്തിയിട്ടുണ്ട്. ആകാശത്തേക്ക് വന്‍ പുകപടലം പൊങ്ങിയ ദൃശ്യങ്ങള്‍ പുറത്തുവന്നു. സ്ഫോടനത്തിന്‍റെ വ്യാപ്തി വെളിവാക്കുന്നതാണ് ഈ ദൃശ്യം.

തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനായി വെടിക്കെട്ട് ഒരുക്കുന്ന സജീവന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് അപകടം ഉണ്ടായത്. തുടർച്ചയായി പൊട്ടിത്തെറികൾ ഉണ്ടാകുന്നതിനാൽ ഫയർ ഫോഴ്സിന് രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പരുക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

രണ്ട് ഏക്കറോളം വരുന്ന പാടപ്രദേശത്താണ് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പരുക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദ്ദേശം നൽകി. മെഡിക്കൽ കോളേജിൽ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാനും നൂറ്റിയെട്ട് ആംബുലൻസുകൾ ഉൾപ്പെടെ സ്ഥലത്തെത്തിക്കാനും മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന പല ഭാഗങ്ങളിലേക്കും തീ പടർന്നതിനാൽ രക്ഷാപ്രവർത്തനം വലിയ പ്രതിസന്ധിയിലാണ്. അഗ്നിശമന സേനാംഗങ്ങൾക്ക് സ്ഫോടനം നടക്കുന്ന സ്ഥലത്തേക്ക് അടുക്കാൻ കഴിയാത്തത് ആശങ്ക വർദ്ധിപ്പിക്കുന്നു.

ENGLISH SUMMARY:

A major accident was reported from Mundathikode in Thrissur after an explosion at a fireworks manufacturing shed left several workers injured. The unit was preparing fireworks for the famous Thrissur Pooram festival when the blast occurred. Around 40 workers were present at the site, and many suffered burn injuries. The shed belonging to the Thiruvambady section was completely destroyed. Authorities are expected to investigate safety lapses at the facility as concerns rise over worker safety in fireworks units.