കൊല്ലം അഞ്ചലിൽ ചക്ക തലയില്‍ വീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. അഞ്ചല്‍ സ്വദേശി രാജുവാണ് മരിച്ചത്. ഏപ്രില്‍ 16ന് രാവിലെ ആറ് മണിക്ക് വീട്ടുമുറ്റത്ത് നിന്ന പ്ലാവിൽ നിന്ന് ചക്ക ഇടാന്‍ ശ്രമിക്കവേ അത് തലയിലേക്ക് വന്നു വീഴുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രാജുവിനെ ബന്ധുക്കളും നാട്ടുകാരും ചേർന്നാണ് അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തലയ്ക്കും കഴുത്തിലും ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്താല്‍ ജീവൻ നിലനിർത്താൻ ശ്രമിച്ചെങ്കിലും ഇന്ന് വൈകിട്ട് മൂന്ന് മണിയോടുകൂടി രാജു മരിക്കുകയായിരുന്നു.  നാളെ സംസ്കാര ചടങ്ങുകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. 

ENGLISH SUMMARY:

A man has died after being seriously injured by a falling jackfruit in Anchal, Kollam. The accident occurred when he attempted to harvest a jackfruit from a tree in his yard.