valpara-accident-3

പൊള്ളാച്ചി വാൽപ്പാറയിൽ വിനോദയാത്രാ സംഘത്തിന്റെ ട്രാവലർ അപകടത്തിൽപ്പെട്ട് 9 മലയാളികൾക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴുപേര്‍ സ്ത്രീകളാണ് . ഡ്രൈവര്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് ഗുരുതരപരുക്ക്. ട്രാവലറിലുണ്ടായിരുന്നത് 12പേരാണ്.  പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. ഇന്നു വൈകിട്ടായിരുന്നു അപകടം. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജിഎൽപി സ്കൂളിലെ അധ്യാപകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പതിമൂന്നാം ഹെയർപിൻ വളവിലായിരുന്നു അപകടം. 

 പരുക്കേറ്റവരെ പൊള്ളാച്ചി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിനോദസഞ്ചാരികളുമായി എത്തിയട്രാവലർ പൊള്ളാച്ചിക്കടുത്തുള്ള വാൽപ്പാറയിലെ പതിമൂന്നാം വളവിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു.

40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്.  നിയന്ത്രണംവിട്ട  വാഹനം 9–ാം വളവിലേക്ക് പതിക്കുകയായിരുന്നു . വാഹനം പൂർണമായി തകർന്നു. 

ENGLISH SUMMARY:

A tragic road accident in Valparai near Pollachi in Tamil Nadu has claimed the lives of 9 Malayalis, sending shockwaves across Kerala. The victims were teachers from Malappuram who were on a leisure trip when their vehicle lost control at a hairpin bend and crashed into a rocky area. The accident occurred near the 13th hairpin curve, a stretch known for its sharp turns and difficult driving conditions. Reports indicate that the vehicle overturned after hitting a roadside barrier, leading to severe damage and multiple casualties. A total of 16 people were travelling in the vehicle, and the injured have been rushed to Pollachi Taluk Hospital for urgent treatment. Authorities are working to identify the victims and gather more details about the incident. This devastating accident highlights the risks associated with hill road travel and the importance of cautious driving in such terrains. Emergency response teams are continuing rescue and medical efforts.