പൊള്ളാച്ചി വാല്‍പ്പാറയില്‍ ട്രാവലര്‍ അപകടത്തില്‍പ്പെട്ട് 9 മലയാളികള്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഏഴു സ്ത്രീകള്‍ . അജിത(54 ), റംല ( 52 ), സുഹ്റ ( 43), ആശ (41 ), മജീദ് (43 ) , സജിത (45 ), ഷക്കീല (37), റുക്കിയ (39 ), ഹിഷാം (12 ), എന്നിവരാണ് മരിച്ചത് . ഒരു പെണ്‍കുട്ടി പൊള്ളാച്ചിയിലെ ആശുപത്രിയില്‍ ചികില്‍സയിലാണ്. കോയമ്പത്തൂരില്‍ ചികില്‍സയിലുള്ളത്: നൗഷാദ് (39 ), മുഹമ്മദ് ഫാസിത് (21)–ഡ്രൈവര്‍.
പതിമൂന്നാം വളവില്‍വച്ച് നിയന്ത്രണംവിട്ട വാഹനം 9–ാം വളവിലേക്ക് പതിക്കുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. അപകടത്തില്‍ 4 പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോയമ്പത്തൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. വിനോദ സഞ്ചാരത്തിനായി ഇന്നലെ വാല്‍പ്പാറയിലേക്ക് പോയ മലപ്പുറം പാങ്ങിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്.
13 പേരാണ് ട്രാവലറിലുണ്ടായിരുന്നത്. വാല്‍പ്പാറയിലെ അപകടം ഏറെ ദുഃഖകരമെന്ന് മുഖ്യമന്ത്രി. പരുക്കേറ്റവര്‍ക്ക് മികച്ച ചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡ്രൈവർക്ക് വാനിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് സംരക്ഷണ ഭിത്തിയിൽ ഇടിച്ച് മറിയുകയായിരുന്നു. 40ൽ അധികം ഹെയർപിന്നുകളാണ് പൊള്ളാച്ചി – വാൽപ്പാറ റൂട്ടിലുള്ളത്. വാഹനം പൂർണമായി തകർന്നു.