വെളളം ഇല്ലാത്തതിനെ തുടര്‍ന്ന് ശസ്ത്രക്രിയകള്‍ മുടങ്ങിയ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. സര്‍ജിക്കല്‍ ബ്ളോക്കിലേക്ക് ടാങ്കര്‍ ലോറികളില്‍ വെളളം എത്തിച്ചു. വെളളമില്ലാതെ രണ്ടുദിവസമായി രോഗികളും ആരോഗ്യപ്രവര്‍ത്തകരും വലയുകയാണ്.   

ശസ്ത്രക്രിയകള്‍ മുടങ്ങി. രോഗികളും കൂട്ടിരിപ്പുകാരും ആരോഗ്യപ്രവര്‍ത്തകരും വലഞ്ഞു.വാര്‍ഡുകളില്‍ വെളളം ഇല്ലാത്തതിനെ തുടര്‍ന്ന് ശുചിമുറികളും ഉപയോഗിക്കാന്‍ പറ്റാതെയായി. ഞായര്‍ വൈകിട്ട് തുടങ്ങിയ പ്രതിസന്ധിയാണ്. എട്ടുനിലയുളള പുതിയ സര്‍ജിക്കല്‍ ബ്ളോക്കിലേക്ക് വെളളം പമ്പു ചെയ്യുന്ന മോട്ടര്‍ തകരാറിലായതാണ് കാരണം.

ടാങ്കര്‍ ലോറികളില്‍ വെളളം എത്തിച്ച് അഗ്നിരക്ഷാസേന മുഖേന വെളളം പമ്പു ചെയ്താണ് താല്‍ക്കാലിക ആശ്വാസംനാലു മോട്ടറുകളാണ് ഉളളത്. പുതിയ മോട്ടര്‍ സ്ഥാപിച്ച് വെളളം പമ്പു ചെയ്യാനുളള ജോലി തുടരുകയാണ്. പുതിയ സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

 

ENGLISH SUMMARY:

Kottayam Medical College hospital's water crisis causing surgery delays has found a temporary solution with water being supplied via tanker lorries to the surgical block. Patients and healthcare workers have been struggling for two days due to the lack of water, impacting hygiene and procedures.