mimsstrike

TOPICS COVERED

മിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പായി. അടിസ്ഥാന വേതനം കൂട്ടി നല്‍കാമെന്ന് ധാരണയായതോടെയാണ് നഴ്സുമാര്‍ തിരികെ ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ ബേബി മെമ്മോറിയല്‍, മെയ്ത്ര ആശുപത്രികളിലെ നഴ്സുമാര്‍ സമരം തുടരുകയാണ്. ഇരു മാനേജ്മെന്‍റുകളും സമരക്കാരെ ഇന്ന് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 

കൊച്ചിയില്‍ 38000 രൂപയും കോഴിക്കോട് 37000 രൂപയും അടിസ്ഥാന ശമ്പളമാക്കി വര്‍ധിപ്പിച്ചതോടെയാണ് മിംസ് ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീര്‍പ്പിലെത്തിയത്. അപ്പോഴും ബേബി മെമ്മോറിയല്‍ , മെയ്ത്ര ആശുപത്രികളിലെ നഴ്സുമാരുടെ രാപ്പകല്‍ സമരം തുടരുകയാണ്.‌

ആശുപത്രി മാനേജ്മെന്‍റുകള്‍ സമരക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്. 15 ശതമാനം ശമ്പള വര്‍ധനവേ സാധിക്കൂ എന്ന നിലപാടിലാണ് മാനേജ്മെന്‍റുകള്‍. എന്നാല്‍ 20 ശതമാനം വര്‍ധനവെങ്കിലും ഉണ്ടെങ്കിലേ സമരം അവസാനിപ്പിക്കൂ എന്നാണ് നഴ്സുമാരുടെ നിലപാട്. 

 

ENGLISH SUMMARY:

The MIMS Hospital nurse strike has been resolved with an agreement to increase the basic wage, leading to nurses returning to work. However, nurses at Baby Memorial and Meitra hospitals continue their protest, with management inviting them for discussions today.