കപ്പൽ ജീവനക്കാരനായ മലയാളി യുവാവിനെ മെക്സിക്കൻ തുറമുഖത്ത് കാണാതായ സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് എം. കെ. രാഘവൻ എം പി കത്തയച്ചു. ഗുരുതര സാഹചര്യമാണെന്നും തിരിച്ചിൽ കാര്യക്ഷമമാക്കാൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ ഇടപെടൽ ആവശ്യമാണെന്നും രാഘവൻ എം പി കത്തിൽ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് കോഴിക്കോട് കക്കോടി സ്വദേശിയായ വിൻഷാറിനെ കടലിൽ കാണാതായത്.
മെക്സിക്കോയിൽ നിന്ന് യു എസിലേക്കുള്ള യാത്ര മധ്യേ നോർവീജിയൻ കപ്പലിൽ നിന്ന് വിൻഷാറിനെ കാണാതായി യെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം..
ENGLISH SUMMARY:
Malayala Manorama Online News reports on a missing Malayali seaman, Vinshar, who disappeared from a Norwegian ship off the Mexican coast. MP M. K. Raghavan has urged the External Affairs Minister to intensify the search operation for the Kozhikode native.