govindan-election

LDF 90ല്‍ അധികം സീറ്റ് നേടുമെന്നും വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. 2016, 2021 വര്‍ഷങ്ങളിലെ വിജയം മുന്നണി ആവര്‍ത്തിക്കും. 2021ലും യുഡിഎഫ് മന്ത്രിസഭാ രൂപീകരണംവരെ ചര്‍ച്ചചെയ്തിരുന്നുവെന്ന് ഗോവിന്ദന്‍ പരിഹസിച്ചു. നേമം സിപിഎം പിടിക്കുമെന്നും ബിജെപിക്ക് ഒരു സീറ്റും കിട്ടില്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

വോട്ട് വര്‍ധന എന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് എം.വി.ഗോവിന്ദന്‍. 94 മണ്ഡലങ്ങളില്‍ SIRനു ശേഷം വോട്ടര്‍മാര്‍ കുറഞ്ഞു. 71 മണ്ഡലങ്ങളില്‍ 2021ലേതിനെക്കാള്‍ പോളിങ്ങും കുറഞ്ഞു. യുഡിഎഫ്, എന്‍ഡിഎ പ്രചാരണത്തില്‍ പണക്കൊഴുപ്പ് പ്രകടമായിരുന്നെന്ന് ഗോവിന്ദന്‍ ആരോപിച്ചു. സര്‍ക്കാര്‍ തുടരണമെന്ന് പൊതുവില്‍ ജനം കണ്ടു. എല്‍ഡിഎഫിന്‍റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അംഗീകാരം ലഭിക്കുന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

മുന്‍ തിരഞ്ഞെടുപ്പുകളിലേതുപോലെ എല്‍ഡിഎഫിന് വിജയം ഉറപ്പാണ്.  സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി. വി.ഡി.സതീശന്‍ വനവാസത്തിന് പോകരുതെന്നും യുഡിഎഫ് നേതാവായി തുടരണമെന്നും അദ്ദേഹം പറ‍ഞ്ഞു. 

അതേസമയം, കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം കേരള സ്റ്റോറിയെന്ന് എം.വി.ഗോവിന്ദന്‍. കേസ് പേടിച്ച് മാളത്തില്‍ ഒളിക്കുന്നവരല്ലെന്നും രേഖകള്‍ പെണ്‍കുട്ടിയുടെ പിതാവ് തന്നതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസും തദ്ദേശവകുപ്പും ഉള്‍പ്പെടെ രേഖകള്‍ പരിശോധിച്ചതാണെന്നും എം.വി.ഗോവിന്ദന്‍ വ്യക്തമാക്കി.

ENGLISH SUMMARY:

LDF is predicted to win over 90 seats in the upcoming Kerala elections, according to CPM State Secretary MV Govindan. He expressed confidence that the ruling front will repeat its victories from 2016 and 2021 with a significant margin.