തൃക്കാക്കരയില്‍ വോട്ടു വര്‍ധിച്ചത് ഭരണവിരുദ്ധ വികാരം കൊണ്ടല്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥി അഖില്‍ മാരാര്‍. പിണറായി വിരുദ്ധ വോട്ടുകളും എംഎല്‍എ വിരുദ്ധ വോട്ടുകളും നിക്ഷ്പക്ഷ സമൂഹത്തിന്‍റെ വോട്ടുകളും മാറ്റം കൊതിക്കുന്ന രാഷ്ട്രീയ അനുഭാവികളുടെ വോട്ടുകളും ലഭിച്ചതാണ് 10 ശതമാനത്തിന്‍റെ പോളിങ് വര്‍ധനവിന് കാരണമെന്ന് അഖില്‍ മാരാര്‍ പറഞ്ഞു. ഇവരൊക്കെ എന്‍ഡിഎയുടെ ഒപ്പം നിന്നെന്നും ഇതിന്‍റെ ഫലം മെയ് നാലിന് ലഭിക്കുമെന്നും അഖില്‍ അവകാശപ്പെട്ടു.
തൃക്കാക്കര യുഡിഫ് കോട്ടയാണെന്നും കോട്ടയിൽ ഭരണ വിരുദ്ധ വികാരത്തിന്റെ പേരിൽ വോട്ട് ശതമാനം വർധിക്കേണ്ട സാഹചര്യമില്ലെന്നുമാണ് അഖിലിന്‍റെ വാദം. പുതുതലമുറയിലെ വോട്ടുകളും ബിജെപി വോട്ടുകളും കൃത്യമായി ലഭിച്ചു. അഖില്‍ മാരാര്‍ പറഞ്ഞു. ബിജെപി വോട്ടുകൾ മാത്രം 25000 ത്തിന് മുകളിൽ എനിക്ക് ലഭിക്കും. 20/20 യുടെ വോട്ടുകൾ കൃത്യമായി ലഭിച്ചാൽ ഇത്തവണ തൃക്കാക്കരയിൽ ചരിത്രം സൃഷ്ടിക്കപെടും എന്നാണ് അഖില്‍ മാരാര്‍ പറയുന്നത്.
'ഉമ തോമസിന് 25000 ഭൂരിപക്ഷം കിട്ടിയപ്പോൾ 68 ശതമാനമായിരുന്നു പോളിങ്. ബിജെപിക്ക് 12500 വോട്ടുകൾ കിട്ടി. 2016യിൽ 73 ശതമാനം പോളിങുണ്ടായിരുന്നപ്പോള്‍ ബിജെപിക്ക് 22000 വോട്ടുകൾ കിട്ടി. പോളിങ് കൂടിയപ്പോൾ ബിജെപി വോട്ടുകൾ കൂടി. എസ്ഐആര്‍ പ്രകാരം കഴിഞ്ഞ തവണത്തെ വോട്ടർ പട്ടികയിൽ നിന്നും ഏതാണ്ട് 20000ത്തോളം വോട്ടർമാരെ നീക്കി. 5000 വോട്ടർമാരും ഉമ തോമസിന് വോട്ട് ചെയ്തവർ ആവാൻ ആണ് സാധ്യത.. ആ വോട്ടുകൾ കോൺഗ്രസ്സിന് നഷ്ട്ടപെട്ടിട്ടുണ്ട്' എന്നാണ് അഖിലിന്‍റെ നിരീക്ഷണം.
പുതുതായി ചേര്‍ത്ത 10000 ത്തോളം വോട്ടുകളില്‍ ഭൂരിഭാഗവും തനിക്കാണെന്നാണ് അഖിലിന്‍റെ വാദം. കന്നി വോട്ടർമാർ ഉമ തോമസിന് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ ശക്തമായ രാഷ്ട്രീയ പശ്ചാത്‌ലവും അല്ലെങ്കിൽ വീട്ടുകാരുടെ നിർബന്ധവുമാകും കാരണം. അല്ലാതെ ഉള്ള പുതു തലമുറ എനിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അഖില്‍ മാരാര്‍ പറഞ്ഞു. സംഘടിതമായി ഒരു മുന്നണിക്ക് വോട്ട് നൽകാൻ മുസ്‍ലിം വോട്ടുകള്‍ സംഘടിതമായി കോൺഗ്രസിന് ലഭിച്ചാൽ
ഉമ തോമസ് രക്ഷപെട്ടേക്കും. സിപിഎം നന്നായി പണിയെടുത്തിട്ടുണ്ടെങ്കില്‍ ഉമ തോമസ് മൂന്നാമത് പോയാലും അത്ഭുതപെടാനില്ലെന്നും അഖില്‍ ഫെയ്സ്ബുക്കില്‍ എഴുതി.