ആലുവയിൽ ലിഫ്റ്റ് ചോദിച്ച് കയറിയ ബൈക്കില്‍ ലോറിയിടിച്ച് യുവതി മരിച്ചു. അശ്രദ്ധമായി തിരിച്ച ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം. ആലുവ പുറയാർ മഠത്തിപറമ്പിൽ ഹരിദാസിന്റെ മകൾ നന്ദന (23) ആണ് മരിച്ചത്.

ഇന്നലെ രാവിലെ ദേശീയ പാതയിൽ മുട്ടത്തുവച്ചായിരുന്നു അപകടം. ആലുവയിൽ നിന്ന് ഇടപ്പള്ളിയിലേക്കു പോകുകയായിരുന്ന ബൈക്കിലാണ് നന്ദന ലിഫ്റ്റ് ചോദിച്ചു കയറിയത്. അശ്രദ്ധമായി തിരിച്ച ലോറി ബൈക്കിൽ ഇടിച്ചതോടെ നിയന്ത്രണം വിട്ട ബൈക്ക് പിന്നാലെ വന്ന കാറിലും ഇടിച്ച ശേഷം മറിയുകയായിരുന്നു.

റോഡിൽ തലയടിച്ചു വീണതാണ് നന്ദനയുടെ മരണത്തിനിടയാക്കിയത്. ബൈക്ക് ഓടിച്ചിരുന്ന അത്താണി സ്വദേശി അശ്വിൻ ആന്‍റണി (22) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അത്താണി നീരജ എയർലൈൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ജീവനക്കാരിയാണ് നന്ദന. 

ENGLISH SUMMARY:

In a tragic incident at Muttom, Aluva, 23-year-old Nandana lost her life after the bike she had taken a lift on was hit by a carelessly turned lorry. The accident occurred on the National Highway as she was traveling toward Edappally. Following the collision, the bike hit a car and overturned, leading to fatal head injuries for Nandana. The bike rider, Ashwin Antony, is currently undergoing treatment at a private hospital. Police have initiated an investigation into the lorry driver's negligence.