കോഴിക്കോട് കുന്ദമംഗലം കുരിക്കത്തൂരിൽ വാടകവീട്ടിൽ പടക്ക നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. വാടകവീട്ടിൽ ലൈസൻസ് ഇല്ലാതെയാണ് പടക്കനിർമാണ യൂണിറ്റ് പ്രവർത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണുവാണ് വീട് വാടകയ്ക്ക് എടുത്ത് പടക്കനിർമാണ യൂണിറ്റ് തുടങ്ങിയത്. വീടിനുള്ളിൽ നിന്ന് കൂടുതൽ വെടിമരുന്ന് ശേഖരം പൊലീസ് പിടികൂടി.
പടക്ക നിര്‍മാണത്തിന് അനുമതിയുണ്ടെന്ന് പ്രദേശവാസികളെ തെറ്റിദ്ധരിപ്പിച്ചു. പടക്കവും വെടിമരുന്നും സൂക്ഷിച്ചത് വീടിന്റെ മുൻഭാഗത്താണ്. വിഷ്ണു വീട് വാടകയ്ക്ക് എടുത്തത് അഞ്ചുമാസം മുന്‍പാണ്. വിഷ്ണുവിന്റെ സഹോദരൻ രാഹുൽ, ബന്ധു രാഹുൽ എന്നിവരാണ് മരിച്ചത്. സംഭവത്തിൽ കുന്ദമംഗലം പൊലീസ് കേസെടുത്തു.
മൂന്നു പേർക്കാണ് പരുക്കേറ്റത്. മുണ്ടിക്കൽത്താഴം സ്വദേശി രാഹുൽ, രാമനാട്ടുകര സ്വദേശി രാഹുൽ എന്നിവരാണ് മരിച്ചത്. മരിച്ച രാഹുലിന്റെ സഹോദരൻ മുണ്ടിക്കൽത്താഴം സ്വദേശി വിഷ്ണു, ഭാര്യ സിമി , മെഡിക്കൽ കോളജ് സ്വദേശി ഹിന്ദിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഉഗ്രസ്ഫോടനത്തോടെ രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. സ്ഫോടനത്തിൽ അടുക്കള പൂർണമായും തകർന്നു. വിഷ്ണുവും സിമിയുമാണ് വീട് വാടകയ്ക്ക് എടുത്തത് താമസിക്കുന്നത്. അഞ്ചുമാസം മുമ്പാണ് വീട് വാടകയ്ക്ക് എടുത്തതെന്ന് സമീപവാസികൾ പറഞ്ഞു.