veena-george-harsheena

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ കെ.കെ.ഹര്‍ഷിന. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതം അനുഭവിച്ചപ്പോള്‍ തിരിഞ്ഞുനോക്കാത്ത സര്‍ക്കാറിനെതിരെയുള്ള പ്രതിഷേധമാണ് യുഡിഎഫിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണമെന്ന് ഹര്‍ഷിന പറഞ്ഞു. യുഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ സജീവമാണ് ഹര്‍ഷിന. 

കുന്ദമംഗലം യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഹര്‍ഷിനെത്തിയത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പ്രസവ ശസ്ത്രക്രിയ്ക്കിടെ കത്രിക കുടുങ്ങിയത് മുതലുള്ള ദുരിതജീവിതം ഹര്‍ഷിന വിവരിച്ചു. കുന്ദമംഗലം എല്‍ഡിഎഫ്  സ്ഥാനാര്‍ഥിയും സിറ്റിങ് എംഎല്‍എയുമായ പിടിഎ റഹീമിന്‍റെ അടുത്താണ് ആദ്യം കത്രിക കുടുങ്ങിയ കാര്യം പറഞ്ഞത്. എന്നാല്‍ വളരെ മോശമായ അനുഭവമാണ് എംഎല്‍എയുടെ ഭാഗത്ത് നിന്നുണ്ടായതെന്നും ഹര്‍ഷിന ഓര്‍ക്കുന്നു. 

ദുരിതകാലത്ത് ഒപ്പം നിന്ന യുഡിഎഫിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങേണ്ടത് ഉത്തരവാദിത്തമാണ്. സമരങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് പറയുന്നവര്‍ തന്‍റെ ദുരിതം മനസിലാക്കിയില്ലെന്നും ഹര്‍ഷിന ചൂണ്ടിക്കാട്ടി

ENGLISH SUMMARY:

K K Harsheena is actively campaigning for the UDF in the Kerala elections, specifically targeting Health Minister Veena George. Her protest stems from the alleged negligence of the government after surgical scissors were left inside her stomach during a delivery procedure.