Untitled design - 1

നെടുമങ്ങാട് കായ്പാടിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരുക്ക്. താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് പുലര്‍ച്ചെ പൊട്ടിത്തെറിച്ചത്. അടുത്ത മുറിയിലുണ്ടായിരുന്ന ഷാജഹാൻ, മകൻ നിഹാസ് എന്നിവരെ പരുക്കുകളോടെ  മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമാണ് ഏജൻസിയിൽ നിന്നും നിറച്ച ഗ്യാസ് സിലിണ്ടർ വാങ്ങിയത്. ഉപയോഗിക്കാതെ സൂക്ഷിച്ച സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് വീട്ടുകാര്‍ പറയുന്നത്. വീട് ഭാഗികമായി തകര്‍ന്നതിനൊപ്പം വീട്ടുപകരണങ്ങള്‍ക്കും കേടുപാടുണ്ടായി.  

ENGLISH SUMMARY:

A gas cylinder blast in Nedumangad's Kaippadi caused injuries to two people. The explosion, which occurred at Shahjahan's residence, also led to partial damage to the house and home appliances.