എഫ്സിആര്‍എ നിയമഭേദഗതിക്കെതിരെ വിമര്‍ശനം തുടര്‍ന്ന് മുഖ്യമന്ത്രി. ഭേദഗതിക്ക് ഗൂഢലക്ഷ്യമാണെന്ന് പിണറായി വിജയന്‍ ആരോപിച്ചു. നിയമഭേദഗതിക്കെതിരെ താമരശേരി രൂപതയും രംഗത്തെത്തി. അതേസമയം ഏതെങ്കിലും ഒരുമതവിഭാഗത്തെ ലക്ഷ്യമിട്ടല്ല ബില്‍ എന്ന നിലപാടിലാണ്  ബി.ജെ.പി

ശത്രുക്കളായി കാണുന്ന വിഭാഗത്തെ പിടികൂടാനുള്ള RSS ശ്രമമാണ് FCRA നിയമ ഭേദഗതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അശരണര്‍ക്ക് താങ്ങാവുന്ന സ്ഥാപനങ്ങളെ കുടുക്കുകയാണ്. 

പ്രിയപ്പെട്ടവര്‍ ഒറ്റുകൊടുത്തെന്നായിരുന്നു താമരശേരി ബിഷപ് മാര്‍ റമീജിയോസ് ഇഞ്ചനാനിയിലിന്റെ പ്രതികരണം. വിവിധ ആളുകളാല്‍ സഭ എക്കാലത്തും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. സഭയെ പീഡിപ്പിക്കുന്നവര്‍ തളരുമെന്നും അവര്‍ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.  തിരഞ്ഞെുപ്പുകാലമായതിനാല്‍  ബില്ലിനെക്കുറിച്ച് ദുഷ്പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്‍റണി മനോരമ ന്യൂസിനോട് പറഞ്ഞു. ഒരുസഭയുടെയും സ്വത്തുക്കള്‍ നഷ്ടമാകില്ല. 

ENGLISH SUMMARY:

The FCRA amendment is facing criticism from Kerala Chief Minister Pinarayi Vijayan and the Thamarassery Diocese. Vijayan alleges ulterior motives behind the amendment, aiming to trap institutions supporting the needy, while the Diocese's Bishop Mar Remigius Inchananiyil expressed that those persecuting the church will eventually fade away.