renjith-arrest-malayalam-news

TOPICS COVERED

ലൈംഗിക അതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റശ്രമം. തൊടുപുഴ പൊലീസ് സ്റ്റേഷനു മുന്നില്‍ വച്ചായിരുന്നു ഒരുസംഘത്തിന്റെ ആക്രമണം.   

യുവനടിയുടെ പരാതിയിൽ രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ തൊടുപുഴ സ്റ്റേഷൻ പരിസരത്ത് ഉണ്ടായത് നാടകീയ രംഗങ്ങൾ. അറസ്റ്റ് രേഖപ്പെടുത്തി രഞ്ജിത്തിനെ പുറത്തിറക്കിയതോടെ മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റ ശ്രമം.

എറണാകുളം സെൻട്രൽ പൊലീസ് എത്തി രഞ്ജിത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി കൊണ്ടുപോകാൻ തുടങ്ങുമ്പോഴായിരുന്നു മാധ്യമപ്രവർത്തകാർക്ക് നേരെ പുറത്തുനിന്നെത്തിയ ഒരുവിഭാഗത്തിന്റെ ആക്രമണം. തുടർന്ന് പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിക്കുകയായിരുന്നു. യുവനടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇടുക്കി എസ്പിക്ക് നൽകിയ നിർദേശത്തെ തുടർന്നാണ് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിൽ എടുത്തത്. 

ENGLISH SUMMARY:

Malayala Manorama Online News reports on an incident where media personnel were attacked while filming visuals of director Renjith, who was arrested in connection with a sexual assault case. The assault attempt by a group occurred in front of the Thodupuzha police station, leading to police intervention to resolve the situation.