വിദേശ സഹായ നിയന്ത്രണ നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നിയമം തിടുക്കപ്പെട്ട് നടപ്പാക്കുന്നത് ആശങ്കയുളവാക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഭിന്നതയുണ്ടാക്കാൻ ‘മാരീച വേഷം’ കെട്ടിയവർ കേക്കുമായി അരമനകളില്‍ വരെ എത്തിയേക്കാം. അത്തരക്കാരെ തിരിച്ചറിയുകയും സൂക്ഷിക്കുകയും വേണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവരുന്ന സർവേ ഫലങ്ങളിൽ യാതൊരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം സർവേകളല്ല, ജനങ്ങളാണ് എല്ലാ കാര്യങ്ങളിലും അന്തിമമായി തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സുധാകരൻ സംയുക്ത സ്ഥാനാർഥിയാണെന്നും ബിജെപി വോട്ടുകൾ കൂടി ലക്ഷ്യംവെച്ചാണ് അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയമായ ഗതികേടാണ് ഈ നീക്കത്തിൽ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി. സുധാകരനെ വളർത്തിയത് പാർട്ടിയാണെന്ന് ഓര്‍മിപ്പിച്ച പിണറായി വിജയൻ സജി ചെറിയാൻ പാർട്ടിയിൽ വളർന്നുവന്നതിലുള്ള വൈമുഖ്യമാണ് സുധാകരന്റെ ഇപ്പോഴത്തെ നിലപാടിന് പിന്നിലെന്നും വിമര്‍ശിച്ചു.
ENGLISH SUMMARY:
Kerala Chief Minister Pinarayi Vijayan has strongly opposed the amendments to the Foreign Contribution Regulation Act (FCRA), calling for their withdrawal and warning against their rushed implementation. He cautioned that hidden forces could exploit such laws to create divisions in society. The Chief Minister also dismissed concerns over pre-election survey results, stating that the people will have the final say. Additionally, he criticized political developments involving K Sudhakaran, alleging attempts to attract BJP votes and highlighting internal challenges within opposition alliances.