കിടപ്പാടം നഷ്ടപ്പെടുന്ന വേദനയിലും ചിരിച്ചുകൊണ്ട് ചുമടെടുക്കുന്ന മനുഷ്യൻ. തൃശൂർ ശക്തൻ മാർക്കറ്റിലെ ചുമട്ടുതൊഴിലാളി ജോണി വേലുപ്പാടം. ടിവി റിയാലിറ്റി ഷോകളിലെ ഹാസ്യതാരമാണ്. ജീവിതച്ചുമടു താങ്ങുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ജോണിക്കിഷ്ട്ടം.
ഓരോ ചുമട് എടുക്കുമ്പോഴും ഈ മുഖത്തെ ചിരി മായില്ല. രണ്ടും, കടം കയറിയ വീട് എന്ന ഭാരം ലഘൂകരിക്കാൻ. പ്രളയത്തിൽ വീട് നശിച്ചു. പുനർനിർമ്മിക്കാൻ സർക്കാർ ധനസഹായത്തോടൊപ്പം കേരള ബാങ്കിൽ നിന്ന് വായ്പയെടുത്തു. എന്നാൽ കോവിഡ് വന്നപ്പോൾ കണക്കുകൂട്ടലുകൾ തെറ്റി. ക്ഷയരോഗവും പിടിപെട്ടു. ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയ്ക്കും പണം കണ്ടെത്തണം.
സ്വപ്നങ്ങൾ കൊണ്ട് വീട് നിർമിക്കാനാവില്ലെന്ന് ജോണിക്ക് അറിയാം. അതിനു വിയർപ്പുതന്നെ വേണം. വീട് ജപ്തിയുടെ വക്കിലാണ്. ഒരുകാലത്ത് വേദികളെ ചിരിച്ചുമറിയിച്ച കലാകാരന്‍ ചുമടെടുക്കുകയാണ്. ഇതാണ് ജോണി വേലുപ്പാടം എന്ന റിയാലിറ്റി ഷോ ഹാസ്യതാരത്തിന്‍റെ ജീവിത റിയാലിറ്റി. സ്വപ്നങ്ങൾ കൊണ്ട് വീട് നിർമിക്കാനാവില്ലെന്ന് ജോണിക്ക് അറിയാം. അതിനു വിയർപ്പുതന്നെ വേണം.