ബിജെപിയുടെ മാന്യത കൊണ്ടാണ് ക്രിസ്ത്യാനികളെ ചുമന്നുകൊണ്ട് നടക്കുന്നതെന്ന് പൂഞ്ഞാറിലെ എൻഡിഎ സ്ഥാനാർഥി പിസി ജോർജ്. ഇന്ത്യയിൽ ആകെ രണ്ടേകാൽ ശതമാനം മാത്രമേ ഉള്ളൂ ക്രിസ്ത്യാനികളെന്നും എന്നിട്ടാണ് ഇവിടെ കിടന്ന് ചാടുന്നതെന്നും അദ്ദേഹം പറഞ്ഞു. 

'എന്ത് ഊളത്തരവും വിളിച്ച് പറയുന്ന പിതാക്കൻമാരുണ്ട്. ബിജെപി എന്ന് കേട്ടാൽ ഹാൽ ഇളകും. ഇവർക്കൊന്നും തലക്ക് സ്ഥിരതയില്ല. പുതിയ നിയമഭേദ​ഗതിയിൽ ആർക്കും ആശങ്ക വേണ്ട. ബിജെപിയെ പോലെ ഇത്രയും ക്രിസ്ത്യാനികളെ അം​ഗീകരിച്ച ഒരു രാഷ്ട്രീയ പാർട്ടി വേറേ ഉണ്ടായിട്ടില്ല. 

കോൺ​ഗ്രസ് ഭരിച്ചപ്പോ പോലും ഇത്രയും ക്രിസ്ത്യാനികളായ മുഖ്യമന്ത്രിമാരുണ്ടായിട്ടുണ്ടോ. ഇതൊക്കെ ഒളിച്ചുവെച്ച് കൊണ്ട് പിതാക്കന്മാർ ഇങ്ങനെ ഊളത്തരം പറയാൻ പാടില്ല. അതുകൊണ്ടാണ് ഇങ്ങനെ കടുപ്പിച്ച് പറയുന്നത്'. - പിസി ജോർജ് രൂക്ഷഭാഷയിൽ വിമർശിച്ചു. 

ENGLISH SUMMARY:

PC George's strong statements on the Christian community and their political engagement in India are causing a stir. He highlights the BJP's alleged acceptance of Christians and criticizes some Christian leaders for their political stances.