കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്നു പേർ മരിച്ചു. ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ്, സൂരജ് എന്നിവരാണ് മരിച്ചത് . പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. ഇടക്കൊച്ചി കണ്ണങ്ങാട്ട് പാലത്തിന് സമീപം ഉണ്ടായ അപകടത്തിൽ പള്ളുരുത്തി സ്വദേശി അനന്തുവാണ് മരിച്ചത്. ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയാണ് അപകടങ്ങള്‍ക്ക് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ENGLISH SUMMARY:
Three youths lost their lives in two tragic road accidents in Kochi. In Fort Kochi Nazareth, two youths from Thoppumpady, Calvin Jacob and Sooraj, died after their bike hit a post. In another accident near Edakkochi Kannangattu Bridge, Palluruthy native Ananthu died following a head-on collision between two motorcycles. Both incidents occurred in the early hours of Monday