തിരുവനന്തപുരം ബാലരാമപുരത്ത് വന്‍ ആയുധ വേട്ട. തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് നടത്തിയ തിരച്ചിലിലാണ് വാളുകളും മഴുവും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി. 

ബാലരാമപുരം പുത്രിക്കാട് കോളനിയിലെ വാട്ടർ ടാങ്കിന് സമീപം ചാക്കിലും തുണിയിലും പൊതിഞ്ഞ നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 6 വാളുകൾ, രണ്ടു മഴു, വെട്ടുകത്തി, നാല് ഉഗ്ര വീര്യമുള്ള ഗുണ്ടുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്ന സാധ്യതയുള്ള മേഖലകളിൽ പെട്രോളിങ് ശക്തമാക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിൻറെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

തെരഞ്ഞെടുപ്പിൽ ബാലരാമപുരം മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പോലീസിനെ ലഭിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ ഒരു ദിവസങ്ങളിൽ പരിശോധന വ്യാപകമാക്കാൻ ആണ് പൊലീസിന്റെ തീരുമാനം. 

ENGLISH SUMMARY:

Thiruvananthapuram arms seizure has revealed a significant haul of deadly weapons including swords, axes, and sickles in Balaramapuram. This major arms recovery in Kerala comes ahead of the elections, prompting a police search for the culprits.