rape-case

പത്തനംതിട്ട റാന്നിയില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലെ പ്രതിയായ സിപിഎം നേതാവിന് ജാമ്യംകിട്ടാന്‍ കാരണം പൊലീസിന്‍റെ അനാസ്ഥയെന്ന് പരാതിക്കാരി.പലവട്ടം സമീപിച്ചിട്ടും പൊലീസ് ഗൗരവമായി ഇടപെട്ടില്ല എന്നാണ് യുവതിയുടെ ആരോപണം.തന്‍റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.

വിവാഹമോചിതയായ യുവതിയെ ആണ് റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലന്‍മാത്യു  വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതും ഗര്‍ഭിണി ആക്കിയതും എന്നാണ് കേസ്.ആരോഗ്യകാരണങ്ങളാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവിന്‍റെ സ്ഥാനത്ത് നിന്ന് ഒപ്പിട്ടത് പ്രതിയാണെന്ന് പരാതിക്കാരി പറയുന്നു. ഗര്‍ഭം ഇല്ലാതായതോടെയാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. ആദ്യംമുതലേ പൊലീസില്‍ നിന്ന് നീതി കിട്ടിയില്ല.ആത്മഹത്യയ്ക്ക് ശ്രമിച്ച് ആശുപത്രിയില്‍ ആയ ശേഷമാണ് മൊഴിയെടുത്തത്. ഒരിക്കല്‍ പോലും തന്‍റെ കയ്യിലുള്ള തെളിവുകളെക്കുറിച്ചും പൊലീസ് ആരാഞ്ഞില്ലെന്നും പരാതിക്കാരി പറയുന്നു.

തന്‍റെ നഗ്നവിഡിയോ പ്രതിയുടെ കയ്യിലുണ്ടെന്നും അത് സുഹൃത്തുക്കളെ കാട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതിക്ക് ജാമ്യംകിട്ടിയതോടെ വിഡിയോകള്‍ പുറത്തുവിടുമെന്ന ഭയമുണ്ട്. സിപിഎം സ്വാധീനമാണ് പൊലീസ് കേസ് അലംഭാവത്തോടെയും പ്രതിക്ക് അനുകൂലമായ വിധത്തിലും കൈകാര്യം ചെയ്യാന്‍ കാരണം എന്നാണ് ആരോപണം .ഇന്നലെയാണ് പ്രതിക്ക് പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.

CPM Leader Granted Bail Amidst Rape Allegations in Ranni:

The complainant in the Pathanamthitta Ranni sexual assault case has alleged that police negligence led to the CPM leader accused in the matter receiving bail. The woman claimed that despite approaching the police multiple times, they failed to take serious action. Furthermore, she stated that the accused threatened to circulate her private photos