പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരെ കൂടുതല്‍ ആരോപണവുമായി അതിജീവിത. ഷാഫി പറമ്പില്‍ എംപിയുടെ പേര് പറഞ്ഞും പ്രതി തന്നെ ഭീഷണിപ്പെടുത്തി. തന്റെ മുന്നില്‍ വച്ച് ഷാഫിയെ വിഡിയോ കോള്‍ ചെയ്തു. വി.കെ. ശ്രീകണ്ഠന്‍ എംപിയുടെ പേര് പറഞ്ഞും ഭീഷണിപ്പെടുത്തിയെന്നും യുവതി വെളിപ്പെടുത്തി.
Also Read: പ്രശോഭിനെ പുറത്താക്കി; ധാര്‍മികതയുണ്ടെങ്കില്‍ കൗണ്‍സിലര്‍ സ്ഥാനവും രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് എതിരായ പീഡന പരാതിയിൽ പൊലീസിൽ മൊഴി നൽകി ദലിത് യുവതിയായ അതിജീവിത. പീഡനവുമായി ബന്ധപ്പെട്ട തെളിവുകൾ യുവതി പൊലീസിന് കൈമാറി. വിഷയം തിരഞ്ഞെടുപ്പ് ചർച്ചയായതിന് പിന്നാലെ പ്രശോഭിനെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം തന്നെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് 22 കാരിയായ യുവതിയുടെ പരാതി. ഗർഭം അലസിപ്പിക്കാൻ ഗുളിക നൽകി, കൗൺസിലർ പ്രശോഭ് വൽസൻ ഭീഷണിപ്പെടുത്തി എന്നും യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി യുവതി വിശദമായ മൊഴി നൽകിയത്. പീഡനത്തിന്റെ മൊബൈല്‍ ദൃശ്യങ്ങൾ ഉൾപ്പെടെ കൈവശമുണ്ടെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. തെളിവുകൾ പൊലീസിന് കൈമാറി എന്നാണ് സൂചന. തിരഞ്ഞെടുപ്പ് സമയത്ത് പാർട്ടിയെ പ്രതിരോധത്തിലാക്കിയ ആരോപണത്തിന് പിന്നാലെ പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി,
അതേസമയം, താൻ പൂർണമായും അതിജീവിതയ്ക്ക് ഒപ്പമാണെന്നും വിഷയം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി പ്രതികരിച്ചു .