balaramapuram

TOPICS COVERED

തിരുവനന്തപുരം ബാലരാമപുരത്ത് വന്‍ ആയുധവേട്ട. തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസ് നടത്തിയ തിരച്ചിലിലാണ് വാളുകളും മഴുവും വെട്ടുകത്തിയും ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കണ്ടെത്തിയത്. പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടങ്ങി.

ബാലരാമപുരം പുത്രിക്കാട് കോളനിയിലെ വാട്ടർ ടാങ്കിന് സമീപം ചാക്കിലും തുണിയിലും പൊതിഞ്ഞ നിലയിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. 6 വാളുകൾ, രണ്ടു മഴു, വെട്ടുകത്തി, നാല് ഉഗ്ര വീര്യമുള്ള ഗുണ്ടുകൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്നസാധ്യതയുള്ള മേഖലകളിൽ പെട്രോളിങ് ശക്തമാക്കാൻ പോലീസ് സ്റ്റേഷനുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്‍റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. തെരഞ്ഞെടുപ്പിൽ ബാലരാമപുരം മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പോലീസിനെ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ പരിശോധന വ്യാപകമാക്കാനാണ് പോലീസിന്‍റെ തീരുമാനം.

Major Arms Seizure in Balaramapuram Ahead of Kerala Elections:

a significant arms seizure in Balaramapuram, Thiruvananthapuram, ahead of the Kerala elections. Police discovered a cache of dangerous weapons including swords, axes, and knives during a pre-election search, and have initiated a hunt for the perpetrators.