ടിജോ, പ്രിന്‍സ്
വിദേശത്തു വച്ചുണ്ടായ വ്യത്യസ്ത കാർ അപകടങ്ങളില്‍ രണ്ട് മലയാളികൾ മരിച്ചു. ന്യൂസീലൻഡിലും ഓസ്ട്രേലിയയിലുമാണ് അപകടങ്ങള്‍ ഉണ്ടായത്. ന്യൂസീലൻഡിലെ വില്ലിങ്ഡണിൽ കാറപകടത്തിൽ ഒക്കൽ താന്നിപ്പുഴ സ്വദേശി മരിച്ചു. ഇഞ്ചിപ്പറമ്പിൽ പ്രിൻസ് (35) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് താന്നിപ്പുഴയിലെ വീട്ടിൽ മരണ വിവരം അറിഞ്ഞത്. അപകടത്തിന്‍റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. താന്നിപ്പുഴ മണിക്കത്താൻ ബെറ്റിനയാണ് ഭാര്യ. എൻസോ, എലൻസോ എന്നിവര്‍ മക്കളാണ്. സംസ്കാരം പിന്നീട് നടക്കും.
കണമല എരുത്വാപ്പുഴ പെരുമ്പ്രായിൽ ടിജോ ജോസ് തോമസാണ് (35) ഓസ്ട്രേലിയയില്‍ കാറപകടത്തിൽ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് മെൽബണിലാണു സംഭവം. ടിജോ ഓടിച്ചിരുന്ന കാർ മരത്തിലിടിച്ചാണ് അപകടമെന്ന് ബന്ധുക്കൾ പറഞ്ഞു. ജോലിസ്ഥലത്തേക്കു പോകുമ്പോള്‍ അപകടത്തിൽപ്പെട്ടെന്നാണു വിവരം.
രണ്ടുവർഷം മുൻപാണു ടിജോ ഓസ്ട്രേലിയയിലേക്കു പോയത്. ഭാര്യ അഞ്ജു ഓസ്ട്രേലിയയിൽ നഴ്സാണ്. ഇവർക്ക് ഒരു മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. എൻജിനീയറിങ് ബിരുദധാരിയായ ടിജോ മുൻപ് കെഎസ്ഇബി എരുമേലി ഓഫിസിൽ ജോലി ചെയ്തിട്ടുണ്ട്. പരേതനായ തോമസിന്‍റെയും മറിയാമ്മയുടെയും മകനാണ്.