കെപിസിസി അധ്യക്ഷനും പേരാവൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സണ്ണി ജോസഫിനോട് തനിക്കുള്ളത് പ്രേമമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മാധ്യമങ്ങളാണ് പ്രശ്നങ്ങളുണ്ടാക്കിയത്'.
നാളെ പേരാവൂരില്‍ സ്ഥാനാര്‍ഥിയ്ക്കു വേണ്ടി പ്രചാരണത്തിന് ഇറങ്ങും. പേരാവൂരിൽ പ്രചാരണത്തിന് താൻ പോകില്ലെന്ന് ആര് പറഞ്ഞു . പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അത് പറഞ്ഞു തീർത്തു പോകുന്നവരാണ് ഞങ്ങൾ. മുന്‍പുണ്ടായിരുന്നതിനേക്കാള്‍ അനുകൂലമായ സാഹചര്യമാണ് പേരാവൂരില്‍. ഞങ്ങള്‍ തമ്മില്‍ കാണാന്‍ വൈകിയിട്ടില്ല.
Also Read: ഗോൾവാൾക്കറുടെ മുന്നിൽ താണുവണങ്ങിയ സതീശൻ; ഡീൽ ഏതാണെന്ന് മുഖ്യൻ
രണ്ടു പേരും തിരിക്കിലായിരുന്നു. ഞാന്‍ സന്തോഷവാനാണ്. ഞങ്ങൾ തമ്മിൽ ഒരു പിണക്കവും ഉണ്ടായിരുന്നില്ല. നിങ്ങൾ വിചാരിക്കുന്ന ബന്ധമല്ല ഞങ്ങൾ തമ്മിൽ. സണ്ണി ജോസഫ് എന്റെ സ്വന്തമാണെന്നും സുധാകരന്‍ പറഞ്ഞു. സണ്ണിയുടെ തലയില്‍ കൈവെച്ച് സുധാകരന്‍ അനുഗ്രഹവും നല്‍കി. കണ്ണൂർ നടാലിലെ വീട്ടില്‍ കെ. സുധാകരനെ കാണാനെത്തിയതായിരുന്നു സണ്ണി ജോസഫ്. ജേഷ്ഠസഹോദരനാണ് സുധാകരനെന്ന് സണ്ണി ജോസഫ് പറഞ്ഞു. തന്നെ ഡിസിസി, കെപിസിസി പ്രസിഡന്റ് പദവികളിലെത്തിച്ച എന്റെ നേതാവാണ് അദ്ദേഹമെന്നും സണ്ണി ജോസഫ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ സീറ്റിനായി ശ്രമിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ സ്ഥാനാർഥിനിർണയ ചർച്ചയുടെ ഒരുഘട്ടത്തിലും സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നില്ലെന്നും സജീവമായി പ്രചാരണരംഗത്തിറങ്ങുമെന്നും പറഞ്ഞ സുധാകരന് പാര്‍ട്ടിക്കൊപ്പം നിന്നു. കണ്ണൂർ ജില്ലയിൽ മാത്രമായിരിക്കില്ല പ്രചാരണം. പാർട്ടിയിൽ നല്ലൊരു പരിഗണന നൽകുമെന്ന് മല്ലികാർജുൻ ഖർഗെ ഉറപ്പുനൽകിയിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നു മാറ്റിയപ്പോൾ നേതൃത്വം ഒരുറപ്പും നൽകിയിരുന്നില്ല. ഇപ്പോൾ, ഉചിതമായ ഭാരവാഹിത്വം നൽകാമെന്നു പറഞ്ഞിട്ടുണ്ടെന്നും ‘മനോരമ ന്യൂസ്’ ചാനലുമായുള്ള അഭിമുഖത്തിൽ സുധാകരൻ പറഞ്ഞു.