അതികഠിനമായ ചൂടില്‍  പൊള്ളി കേരളം. 12 ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അനുഭവവേദ്യമാകുന്ന ചൂട് 55 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയര്‍ന്നു.  കുസാറ്റിന്‍റെ കാലാവസ്ഥാ പഠന കേന്ദ്രമാണ് സംസ്ഥാനത്തിന്‍റെ താപ ഇന്‍ഡെക്സ് തയാറാക്കിയത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അനുഭവവേദ്യമാകുന്നചൂട് 55 ഡിഗ്രി സെല്‍സ്യസിലെത്തിയത്.

ഇടനാടന്‍പ്രദേശങ്ങളിലാണ് താപതരംഗത്തിന് സമാനമായ സാഹചര്യം രൂപമെടുത്തിട്ടുള്ളത്. കണ്ണൂര്‍ ആലപ്പുഴ കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍  താപ ഇന്‍ഡക്സ് 50 ഡിഗ്രി സെല്‍സ്യസിലേക്ക് ഉയര്‍ന്നിട്ടുണ്ട്. നാളെയും കടുത്തചൂട് അനുഭവപ്പെടും. രേഖപ്പെടുത്തുന്ന ചൂട്, അന്തരീക്ഷ ഈര്‍പ്പം എന്നിവ കണക്കിലെടുത്താണ് താപ ഇന്‍ഡെക്സ് തയാറാക്കുന്നത്. 

ENGLISH SUMMARY:

Kerala is currently experiencing extreme heat, with 12 districts under a yellow alert. The heat index in several areas has reached 55 degrees Celsius, prompting authorities to issue a severe heat warning.