കാസർകോട് ബിഎൽഒ ആത്മഹത്യ ചെയ്ത നിലയിൽ. മൊഗ്രാൽ പുത്തൂർ സ്വദേശി സവാദിനെയാണ് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമ്മർദ്ദം ആരോപിച്ച് പ്രതിഷേധിച്ച ബന്ധുക്കൾ, ശരീരം ഏറ്റുവാങ്ങാൻ തയ്യാറായത് ആർ.ഓ നടത്തിയ അനുനയ ശ്രമത്തിന് ശേഷമാണ്.
ഇന്ന് രാവിലെ നിർമ്മാണം നടക്കുന്ന വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങിയ സവാദിനെയാണ് പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊഗ്രാൽ പാലത്തിൽ ബൈക്ക് വെച്ചശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. മൃതദേഹം ജനറൽ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തുകയായിരുന്നു. ജോലിസമ്മർദ്ദം എന്നായിരുന്നു ആരോപണം. കലക്ടർ എത്താതെ ശരീരം ഏറ്റുവാങ്ങില്ലെന്ന് നിലപാടെടുത്തു.
ആർ.ഓ അനുനയ ശ്രമത്തിലൂടെയാണ് ശരീരം മോർച്ചറിയിലേക്ക് മാറ്റിയത്. കുടുംബത്തിന് എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ലഭ്യമാക്കും എന്നും ആർ.ഓ അതിനിടെ വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് ആത്മഹത്യ എന്നാണ് പോലീസ് അറിയിക്കുന്നത്.