israel-malayali-death

സുരേഷ് സുന്ദരേശൻ

TOPICS COVERED

ഇസ്രയേലിൽ ജോലിക്ക് പോയ കല്ലമ്പലം സ്വദേശി മരിച്ചു. തിരുവനന്തപുരം, കല്ലമ്പലം മുത്താന ശിവശൈലത്തിൽ സുരേഷ് സുന്ദരേശൻ (42) ആണ് മരിച്ചത്. ഒരു വർഷം മുൻപാണ് സുരേഷ് ലേബർ വീസയിൽ ഇസ്രായേലിലേക്ക് ജോലിക്ക് പോയത്.

കഴിഞ്ഞ 17 നാണ് അവസാനമായി സുരേഷ് ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഇസ്രയേലിലെ മലയാളി കൂട്ടായ്മ കല്ലമ്പലം സ്വദേശിയായ സുരേഷ് എന്ന് പേരുള്ള ഒരാൾ മരണപ്പെട്ടു എന്ന് സൂചിപ്പിച്ച് ബന്ധുക്കളെ വിളിച്ചിരുന്നു. അതേസമയം സുരേഷിന്‍റെ മരണ കാരണം വ്യക്തമല്ല.

ENGLISH SUMMARY:

Suresh (42), a native of Kallambalam, Thiruvananthapuram, passed away in Israel. He was working in the construction sector in Tel Aviv for the past two years. His family received the news of his demise on March 17, 2026, but the cause of death remains unknown. Indian Embassy is coordinating with local authorities to repatriate the body and investigate the circumstances.