പത്തനംതിട്ട റാന്നിയിൽ വിവാഹ വാഗ്ദാനം നൽകി സിപിഎം നേതാവ് പീഡിപ്പിച്ച കേസ് പൊലീസും സിപിഎം നേതൃത്വവും ചേർന്ന് അട്ടിമറിച്ചെന്ന് ആരോപണം . വിവാഹം കഴിക്കുമെന്ന് പാർട്ടി ഉറപ്പു തന്നെങ്കിലും അത് നടന്നില്ലെന്നും പരാതിക്കാരി പറയുന്നു. റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യു ആണ് കേസിലെ പ്രതി.
സിപിഎം റാന്നി ഏരിയ കമ്മിറ്റി അംഗമായിരുന്ന അലൻ മാത്യു പ്രതിയായ കേസിലാണ് അതിജീവിതയുടെ പരാതികൾ . വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു. ഗർഭിണിയായപ്പോൾ വിവാഹം കഴിക്കുമെന്ന് അലൻ ഉറപ്പുനൽകി. സിപിഎം നേതാക്കളും അലന്‍റെ കുടുംബവും ഒപ്പമുണ്ടെന്ന് പറഞ്ഞു. പക്ഷെ ആരോഗ്യകാരണങ്ങളാൽ ഗർഭം അലസിയരോടെ അലൻ വാക്കുമാറ്റി. ഇതോടെ പരാതിയുമായി കലക്ടറെയും എസ്പിയെയും സമീപിച്ചു . കേസ് എടുക്കാൻ നിർദേശം നൽകി എസ്പി കൈമാറിയ പരാതി സിപിഎം നേതാക്കളും റാന്നി പൊലീസും ചേർന്ന് അട്ടിമറിച്ചു എന്നാണ് ആരോപണം മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് മെഡി. കോളേജിൽ അഡ്മിറ്റ് ആയ ശേഷമാണ് പൊലീസ് മൊഴി വാങ്ങി കേസെടുത്തതെന്നും പരാതിക്കാരി പറയുന്നു. ആത്മഹത്യാശ്രമം നാടുമുഴുവൻ അറിഞ്ഞതും നാണക്കേടായി. 23ന് വിവാഹം കഴിക്കും എന്നായിരുന്നു പാർട്ടി ഉറപ്പ് നൽകിയത്.
പരാതിക്കാരി അപകടനില തരണം ചെയ്തു. മജിസ്ട്രേറ്റ് രഹസ്യമൊഴി രേഖപ്പെടുത്തി. പ്രതി അലൻ മാത്യു ഒളിവിലെന്നാണ് പൊലീസ് പറയുന്നത്..കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മത്സരിച്ച ആളാണ് അലൻ