woman-dies-after-th-childbirth

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ തൃശൂരില്‍ യുവതിക്ക് ദാരുണാന്ത്യം. തൃശൂര്‍ ചാവക്കാട് സ്വദേശി മുഹ്സിനയാണ് മരിച്ചത്. ജനുവരിയിലാണ് 37കാരിയായ മുഹ്സിന പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. പ്രസവത്തിന് ആറു ദിവസത്തിന് ശേഷം കു‍ഞ്ഞ് മരിച്ചു.

ശരീരത്തില്‍ പലയിടങ്ങളിലും മുറിവുകളുണ്ടായിരുന്ന മുഹ്സിനയുടെ ആരോഗ്യനിലയും വഷളായി. എന്നിട്ടും യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഭര്‍ത്താവ് ഇബ്രാഹിം തയ്യാറായില്ലെന്നാണ് ബന്ധുക്കള്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

അക്യുപങ്ചര്‍ ചികില്‍സയാണ് മുഹ്സിനയ്ക്ക് നല്‍കിവന്നത്. കുടുംബവുമായി ഒരുതരത്തിലും ബന്ധപ്പെടാന്‍ മുഹ്സിനെയെ അനുവദിച്ചതുമില്ല. കഴിഞ്ഞ ദിവസം ചാവക്കാട്ടെ വീട്ടിലേക്ക് എത്തിയപ്പോഴാണ് മുഹ്സിനയുടെ പിതാവും സഹോദരിയും ഗുരുതരാവസ്ഥയിലുള്ള മുഹ്സിനയെ കണ്ടത്. ഇതോടെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഹ്സിനയുടെ കുടുംബത്തിന്‍റെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു.

ENGLISH SUMMARY:

A 37-year-old woman named Muhsina from Chavakkad, Thrissur, passed away following her seventh childbirth at home. Her family alleges that her husband Ibrahim, an acupuncturist, denied her modern medical care and vaccinations, relying solely on fake acupuncture. Their newborn baby and two other children had also reportedly died previously due to lack of treatment. Chavakkad police have registered a case against Ibrahim following a formal complaint.